Kerala
കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ബിജെപിക്കാരുടെ കൈയ്യേറ്റംകോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ബിജെപിക്കാരുടെ കൈയ്യേറ്റം
Kerala

കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ബിജെപിക്കാരുടെ കൈയ്യേറ്റം

admin
|
21 April 2018 2:41 PM GMT

കേരളത്തില്‍ ഒരു എംഎല്‍എ ഇല്ലാത്തപ്പോഴും കേന്ദ്രത്തില്‍ ഭരണം ഇല്ലാത്തപ്പോഴും തങ്ങള്‍ വെട്ടിയിട്ടുണ്ടെന്നും തീര്‍ത്തു കളയുമെന്നും ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി.....

ഒറ്റപ്പാലം കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആര്‍എസ് പ്രവര്‍ത്തകരുടെ അക്രമവും വധഭീഷണിയും. കേന്ദ്രത്തില്‍ അധികാരത്തില്‍ ഇല്ലാത്തപ്പോഴും വെട്ടിയിട്ടുണ്ടെന്നും തീര്‍ത്തു കളയുമെന്നുമായിരുന്നു ഭീഷണി. അക്രമികള്‍ക്കു നേരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

നെല്ലായ സിപിഎം- ആര്‍എസ് എസ് സംഘര്‍ഷത്തില്‍ അറസ്റ്റിലായ പ്രതികളുടെ ദൃശ്യങ്ങള്‍ എടുക്കുന്നതിനിടെയായിരുന്നു അതിക്രമം.ഇവരുടെ കൂടെ ബൈക്കിലെത്തിയ നാലുപേര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് വിലക്കി. തുടര്‍ന്ന് സംഘം ചേര്‍ന്ന് അക്രമിച്ചു. പ്രാദേശിക ചാനല്‍ ക്യാമറാമ്ന്‍റെ ക്യാമറക്കും പൊളിക്കാന്‍ ശ്രമിച്ചു. പൊലീസുകാരും ഇടപെട്ടില്ല. അക്രമം നടത്തി തിരിച്ചു പോകുന്പോഴായിരുന്നു വധ ഭീഷണി.

കേരളത്തില്‍ ഒരു എംഎല്‍എയും കേന്ദ്രത്തില്‍ അധികാരവും ഇല്ലാത്തപ്പോഴും വെട്ടിയിട്ടുണ്ട്. തീര്‍ത്തു കളയുമെന്നും ബൈക്കിലിരുന്ന് രണ്ടു പേര്‍ ആക്രോശിച്ചു.ഏഷ്യാനെറ്റ് ന്യൂസ്, റിപ്പോര്‍ട്ടര്‍ ടിവി, സിറ്റി ചാനല്‍ പ്രതിനിധികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ചെര്‍പ്പുളശ്ശേരി സ്വദേശികളാണ് അതിക്രമം നടത്തിയത്.

Related Tags :
Similar Posts