Kerala
കാണാതായ വ്യോമസേനാ വിമാനത്തില്‍ രണ്ട് മലയാളികള്‍കാണാതായ വ്യോമസേനാ വിമാനത്തില്‍ രണ്ട് മലയാളികള്‍
Kerala

കാണാതായ വ്യോമസേനാ വിമാനത്തില്‍ രണ്ട് മലയാളികള്‍

സി.കെ അബ്ദുല്‍ അസീസ്
|
22 April 2018 12:57 PM GMT

കോഴിക്കോട് കക്കോടി സ്വദേശി വിമല്‍, നെല്ലിക്കുന്ന് സ്വദേശി സജിവ് കുമാര്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. 12 വര്‍ഷമായി നേവിയില്‍ ജോലിയെടുക്കുന്നയാളാണ് വിമല്‍

കാണാതായ വ്യോമസേനാ വിമാനത്തില്‍ രണ്ട് പേര്‍ മലയാളികള്‍. ഇരുവരും കോഴിക്കോട് സ്വദേശികളാണ്. 29 പേരുമായി കാണാതായ വിമാനത്തിനായുള്ള തെരച്ചില്‍ കര- വ്യോമ സേനകളുടെ നേതൃത്വത്തില്‍ തുടരുകയാണ്. കഴിഞ്ഞദിവസമാണ് ചെന്നൈ താംബരത്തു നിന്ന് പോര്‍ട്ട്ബ്ലയറിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ വ്യോമസേന വിമാനം AN - 32 കാണാതായത്.

ആറ് ജീവനക്കാരടക്കം 29 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. കാണാതായ വിമാനത്തില്‍ മലയാളികളും ഉള്‍പ്പെടുന്നു. കോഴിക്കോട് കക്കോടി സ്വദേശി വിമല്‍, നെല്ലിക്കുന്ന് സ്വദേശി സജിവ് കുമാര്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. 12 വര്‍ഷമായി നേവിയില്‍ ജോലിയെടുക്കുന്നയാളാണ് വിമല്‍. മിലിട്ടറി എഞ്ചിനിയറിങ് ഗ്രൂപിലേക്ക് സ്ഥലംമാറ്റം കിട്ടിയതിനെത്തുടര്‍ന്ന് പുനെയില്‍ പരിശീലനത്തിനെത്തിയതായിരുന്നു. പരിശീലനം കഴിഞ്ഞ് ആന്‍ഡമാനിലേക്ക് ചെന്നൈയില്‍ നിന്ന് പോകുംവഴിയാണ് കാണാതാകുന്നത്. ആന്‍ഡമാനില്‍ വര്‍ഷങ്ങളായി ജോലിചെയ്യുന്നയാളാണ് സജീവ് കുമാര്‍. അവധികഴിഞ്ഞ് തിരികെ ആന്‍ഡമാനിലേക്ക് മടങ്ങുകയായിരുന്നു സജീവ് കുമാര്‍.

കാണാതായ വ്യോമസേനാവിമാനത്തില്‍ മലയാളിയും. കോഴിക്കോട് കക്കോടി സ്വദേശി വിമലാണ് വിമാനത്തിലുണ്ടായിരുന്നത്. അന്തമാനിലേക്ക് പോകുകയാണെന്ന് അറിയിച്ചതിന് ശേഷം മറ്റു വിവരങ്ങള്‍ ഒന്നുമില്ലെന്ന് വിമലിന്‍റെ ബന്ധുക്കള്‍ പറഞ്ഞു. ചെന്നൈയില്‍ നിന്ന് പോര്‍ട്ബ്ലയറിലേക്ക് പുറപ്പെട്ട വിമാനം ഇന്ന് രാവിലെയാണ് കാണാതായത്.

Related Tags :
Similar Posts