Kerala
Kerala

കോംട്രസ്റ്റ് ഫാക്ടറിയുടെ മതില്‍ പൊളിച്ചതിനുപിന്നില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ്

Ubaid
|
22 April 2018 3:13 PM GMT

ഫാക്ടറി ഏറ്റെടുക്കാന്‍ 2012 ല്‍ സര്‍ക്കാര്‍ ഏകകണ്ഠമായി ബില്‍ പാസ്സാക്കിയെങ്കിലും രാഷ്ട്രപതിയുടെ ഒപ്പിടാത്തതിനാല്‍ നടപടി ആരംഭിച്ചിരുന്നില്ല.

കോഴിക്കോട് കോംട്രസ്റ്റ് ഫാക്ടറിയുടെ മതില്‍ പൊളിച്ചതിനുപിന്നില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം.സര്‍ക്കാറിന്റെ പിന്തുണയോടെ ഫാക്ടറി തകര്‍ക്കാനുള്ള മാനേജ്മെന്റിന്റെ നീക്കമാണിതെന്ന് ഡി.സി.സി പ്രസിഡന്റ് കെ.സി അബു പറഞ്ഞു. ഫാക്ടറി ഏറ്റെടുക്കാന്‍ 2012 ല്‍ സര്‍ക്കാര്‍ ഏകകണ്ഠമായി ബില്‍ പാസ്സാക്കിയെങ്കിലും രാഷ്ട്രപതിയുടെ ഒപ്പിടാത്തതിനാല്‍ നടപടി ആരംഭിച്ചിരുന്നില്ല. അതിനിടെയാണ് കഴിഞ്ഞ ദിവസം ഫാക്ടറിയുടെ മതില്‍ പൊളിച്ച നിലയില്‍ കണ്ടെത്തിയത്. 2009 ഫെബ്രുവരിയിലാണ് കോംട്രസ്റ്റ് നെയ്ത്തുഫാക്ടറി അടച്ചുപൂട്ടി‌യത്.

തുടര്‍ന്ന് 2012 ജൂലൈ 25ന് ഫാക്ടറി ഏറ്റെടുത്തുകൊണ്ട് സര്‍ക്കാര്‍ പാസാക്കിയ ബിലിന് രാഷ്ട്രപതിയുടെ അംഗീകാരം ഇതുവരെ ലഭിച്ചില്ല. വിഷയം ഉന്നയിച്ച് കേരളത്തിലെ മന്ത്രിമാര്‍ രാഷ്ട്രപതിയെ കണ്ടെങ്കിലും ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കെത്തിയില്ല

സര്‍ക്കാര്‍ മാറിയെങ്കിലും അടച്ചുപൂട്ടിയ ഫാക്ടറി ഏറ്റെടുക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഫാക്ടറിയുടെ മതില്‍ കഴിഞ്ഞ ദിവസം രാത്രി പൊളിച്ചുനീക്കിയത്. മതില്‍ പൊളിച്ചതിനുപിന്നില്‍ സ്വകാര്യവ്യക്തികളാണെന്നും ആരോപണമുണ്ട്. 2014ല്‍ ഫാക്ടറി ചരിത്രസ്മാരകമായി കണക്കാക്കുന്നതുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കാന്‍ പുരാവസ്തുവകുപ്പ് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ നടപടികള്‍ പാതിവഴിയില്‍ നിലക്കുകയായിരുന്നു.

Related Tags :
Similar Posts