ബോര്‍ഡ് - കോര്‍പറേഷന്‍ വിഭജനം: ഇടത് മുന്നണി ഇന്ന് യോഗം ഇന്ന്
|ബോര്‍ഡ് - കോര്‍പറേഷന്‍ വിഭജനത്തില്‍ ഇന്നത്തെ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടായേക്കും.
ഇടതുമുന്നണി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ബോര്‍ഡ് - കോര്‍പറേഷന്‍ അധ്യക്ഷന്മാരെ നിശ്ചയിക്കലാണ് യോഗത്തിന്റെ മുഖ്യ അജണ്ട. 100 ദിവസം പൂര്‍ത്തിയാക്കുന്ന എല്‍ഡിഎഫ് സര്‍ക്കാറിന്റെ വിലയിരുത്തലും പുതിയ പ്രഖ്യാപനങ്ങളും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാവും.
ബോര്‍ഡ് - കോര്‍പറേഷന്‍ വിഭജനത്തില്‍ ഇന്നത്തെ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടായേക്കും. ഇക്കാര്യത്തില്‍ സിപിഎമ്മും സിപിഐയും ഉഭയകക്ഷി ചര്‍ച്ചയിലൂടെ ധാരണയിലെത്തിയിട്ടുണ്ട്. സിപിഎമ്മിന് ലഭിച്ച പദവികളിലെ അധ്യക്ഷന്മാരെ കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു. മുന്നണിയിലെ മറ്റ് ഘടകകക്ഷികളായ എന്‍സിപി, ജെഡിഎസ്, കോണ്‍ഗ്രസ് എസ് എന്നിവര്‍ക്ക് നല്‍കുന്ന ബോര്‍ഡ് - കോര്‍പറേഷന്‍ പദവികളാണ് ഇനി നിശ്ചയിക്കേണ്ടത്. കേരള കോണ്‍ഗ്രസ് സ്കറിയ തോമസ് വിഭാഗത്തിന് കെഎസ്ഐഇ അധ്യക്ഷ സ്ഥാനം നല്‍കാനും സിപിഎമ്മില്‍ ധാരണയായിട്ടുണ്ട്. മുന്നണിയുമായി സഹകരിക്കുന്ന ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ബി എന്നിവര്‍ക്ക് നല്‍കുന്ന പദവികളും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. കേരള കോണ്‍ഗ്രസ് ബി ക്ക് മുന്നാക്ക വികസന കോര്‍പറേഷന്‍ സ്ഥാനം നല്‍കാനാണ് ധാരണ.
100 ദിവസം പൂര്‍ത്തിയാക്കുന്ന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നണി വിലയിരുത്തും. പുതിയ പ്രഖ്യാപനങ്ങള്‍ സംബന്ധിച്ചും ചര്‍ച്ച ചെയ്യും. കെ എം മാണിക്കെതിരെ തുടരന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിനെതിരായ സമീപനം സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കാനിടയില്ല.