Kerala
ഇയര്‍ ഔട്ട് സംവിധാനം: എഞ്ചിനിയറിങ് പഠന നിലവാരം ഉയര്‍ന്നതായി കണക്കുകള്‍ഇയര്‍ ഔട്ട് സംവിധാനം: എഞ്ചിനിയറിങ് പഠന നിലവാരം ഉയര്‍ന്നതായി കണക്കുകള്‍
Kerala

ഇയര്‍ ഔട്ട് സംവിധാനം: എഞ്ചിനിയറിങ് പഠന നിലവാരം ഉയര്‍ന്നതായി കണക്കുകള്‍

Sithara
|
22 April 2018 1:42 AM GMT

ഇയര്‍ ഔട്ട് വന്നതോടെ ശരാശരി 60 ശതമാനമുണ്ടായിരുന്ന വിജയ ശതമാനം 88 ആയി ഉയര്‍ന്നു

ഇയര്‍ ഔട്ട് സംവിധാനം ഏര്‍പ്പെടുത്തിയതോടെ സംസ്ഥാനത്തെ എഞ്ചിനിയറിങ് പഠന നിലവാരം ഉയര്‍ന്നതായി കണക്കുകള്‍. ഇയര്‍ ഔട്ട് വന്നതോടെ ശരാശരി 60 ശതമാനമുണ്ടായിരുന്ന വിജയ ശതമാനം 88 ആയി ഉയര്‍ന്നു. അതേസമയം വര്‍ഷങ്ങള്‍ എടുത്തിട്ടും കോഴ്സ് പൂര്‍ത്തിയാക്കാത്ത 30 ശതമാനം വിദ്യാര്‍ഥികളാണ് ഓരോ ബിടെക് ബാച്ചിലുമുള്ളത്. മീഡിയവൺ എക്സ്‍ക്ലുസിവ്.

2016ല്‍ പുറത്തിറങ്ങിയ കേരള സര്‍വകലാശാലയിലെ അവസാന വര്‍ഷ ബിടെക് വിദ്യാര്‍ഥികളുടെ വിജയം 65 ശതമാനമായിരുന്നു. 2012 ബാച്ചില്‍ വിവിധ ബിടെക് കോഴ്സുകളിലായി രജിസ്റ്റര്‍ ചെയ്ത 10088 വിദ്യാര്‍ഥികളില്‍ 3522 വരുന്ന 35 ശതമാനം കുട്ടികളും പരാജയപ്പെട്ടുവെന്നര്‍ഥം. 2008 മുതല്‍ 2011 വരെയുള്ള ബാച്ചുകളുടെ സ്ഥിതിയും സമാനം. യഥാക്രമം 29, 30, 34, 31 എന്നിങ്ങനെയാണ് ഓരോ ബാച്ചിലും പരാജയപ്പെട്ടവരുടെ ശതമാന കണക്ക്. 2008 ബാച്ച് പുറത്തിറങ്ങിയിട്ട് 4 വര്‍ഷം കഴിഞ്ഞു. ഇപ്പോഴും മുഴുവന്‍ വിഷയങ്ങളിലും വിജയിച്ച് കോഴ്സ് പൂര്‍ത്തിയാക്കാത്ത 29 ശതമാനം വരുന്ന 2109 വിദ്യാര്‍ഥികളുണ്ട്. മറ്റ് സര്‍വകലാശാലകളിലെ കണക്കും സമാനമാണ്.

അതേസമയം സാങ്കേതിക സര്‍വകലാശാല ഇയര്‍ ഔട്ട് സംവിധാനം ഏര്‍പ്പെടുത്തിയതോടെ വിജയ ശതമാനവും കൂടി. ഇയര്‍ ഔട്ട് നിലവില്‍ വന്ന ശേഷമുള്ള സര്‍വകലാശാല ബിടെക് ബാച്ചിന്റെ ആദ്യ വര്‍ഷം ‌88 ശതമാനം പേരും വിജയിച്ചു. തോറ്റത് വെറും 12 ശതമാനം പേര്‍. അതായത് 2008നെ അപേക്ഷിച്ച് വിജയശതമാനത്തില്‍ 17 ശതമാനത്തിന്റെ വര്‍ധനവും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 23 ശതമാനത്തിന്റെ വര്‍ധനവുമാണിത്. സംസ്ഥാനത്ത് ഏറെ വിവാദമായ ഇയര്‍ ഔട്ട് സംവിധാനം കേരളത്തിലെ എഞ്ചിനീയറിങ് പഠന നിലവാരത്തെ ഉയര്‍ത്തുന്നുവെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

Similar Posts