എന്റെ വോട്ട്, എന്റെ ഭാവി: എസ്ബിറ്റിയുമായി സഹകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാമ്പയിന്‍
|ആദിവാസി മൂപ്പന്മാരാണ് പ്രചാരണ പരിപാടിയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍
വോട്ടിന്റെ ആവശ്യകത ബോധ്യപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എസ്ബിടിയുമായി സഹകരിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. എസ്ബിടിയുടെ എടിഎമ്മുകള്‍ കേന്ദ്രീകരിച്ചാണ് പ്രചാരണം. ആദിവാസി മൂപ്പന്മാരാണ് പ്രചാരണ പരിപാടിയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍.
എന്റെ വോട്ട്, എന്റെ ഭാവി എന്ന സന്ദേശവുമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രചാരണം. നൂറ് ശതമാനം പോളിംഗ് രേഖപ്പെടുത്തുകയാണ് പ്രചാരണ പരിപാടികളിലൂടെ ലക്ഷ്യമിടുന്നത്. ഈ മാസം 19വരെ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം ഉണ്ടെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ പറഞ്ഞു.
വോട്ടിന്റെ പ്രാധാന്യം അറിയിക്കുന്ന പോസ്റ്ററുകള്‍ പലയിടങ്ങളിലും പതിപ്പിച്ചെങ്കിലും അത് ഫലപ്രദമല്ലെന്ന് കണ്ടാണ് എടിഎമ്മുകളില്‍ പോസ്റ്റര്‍ പതിപ്പിക്കാമെന്ന ആശയം മുന്നോട്ടുവെച്ചതെന്ന് ബോധവത്കരണ പരിപാടിയുടെ നോഡല്‍ ഓഫീസറായ ഡോ. ദിവ്യ അയ്യര്‍ ഐഎഎസ് പറഞ്ഞു. വോട്ടുപ്രതിജ്ഞയും ദിവ്യ അയ്യര്‍ ചൊല്ലിക്കൊടുത്തു. താന്‍ തന്നെ ചിട്ടപ്പെടുത്തിയ ഗാനവും ദിവ്യ ആലപിച്ചു. അരുവിക്കരയിലെ ഏഴ് ആദിവാസി മൂപ്പന്മാരാണ് ബോധവത്കരണ പരിപാടിയുടെ അംബാസിഡര്‍മാര്‍.