Kerala
പിണറായിക്കായി വോട്ട് ചോദിക്കാന്‍ വിഎസ് നാളെ ധര്‍മ്മടത്ത്പിണറായിക്കായി വോട്ട് ചോദിക്കാന്‍ വിഎസ് നാളെ ധര്‍മ്മടത്ത്
Kerala

പിണറായിക്കായി വോട്ട് ചോദിക്കാന്‍ വിഎസ് നാളെ ധര്‍മ്മടത്ത്

admin
|
22 April 2018 8:55 PM GMT

പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വിഎസ് അച്യുതാനന്ദന്‍ നാളെ ധര്‍മ്മടത്ത് എത്തും.

പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വിഎസ് അച്യുതാനന്ദന്‍ നാളെ ധര്‍മ്മടത്ത് എത്തും. ധര്‍മ്മടം മണ്ഡലത്തിലെ ചക്കരക്കല്ലില്‍ നാളെ രാവിലെ പത്ത് മണിക്കാണ് വിഎസ് പങ്കെടുക്കുന്ന പൊതുയോഗം സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയിലെ മറ്റ് രണ്ട് മണ്ഡലങ്ങളിലും നാളെ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ വിഎസ് പങ്കെടുക്കുന്നുണ്ട്.

വിഭാഗീയത രൂക്ഷമായിരുന്ന കാലത്ത് ഔദ്യോഗിക പക്ഷത്തിനൊപ്പം നിലകൊണ്ട് കണ്ണൂരില്‍ നീണ്ട ഇടവേളക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വിഎസ് എത്തുന്നത്. ജില്ലയില്‍ മൂന്ന് തെരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളിലാണ് നാളെ വിഎസ് പങ്കെടുക്കുന്നത്. ഇതില്‍ ആദ്യ പൊതുയോഗം പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടം മണ്ഡലത്തിലാണ്. വിഎസിന്റെ വരവറിയിച്ച് മണ്ഡലത്തിന്റെ മുക്കിലും മൂലയിലും പ്രവര്‍ത്തകര്‍ ആഴ്ചകള്‍ക്ക് മുമ്പെ ബോര്‍ഡുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. ഉച്ചക്ക് ശേഷം കൂത്തുപറമ്പ്, പേരാവൂര്‍ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളിലും വിഎസ് പങ്കെടുക്കും. മലമ്പുഴയില്‍ ആദ്യ ഘട്ട പ്രചരണം പൂര്‍ത്തിയാക്കിയ വിഎസ് ഇന്ന് കാസര്‍കോഡ് നിന്നാണ് സംസ്ഥാനതല പര്യടനം ആരംഭിച്ചത്. ഇതേ സമയം തെക്കു നിന്ന് പ്രചരണം ആരംഭിച്ച പിണറായി ഈ മാസം മുപ്പതിന് വിഎസ് മത്സരിക്കുന്ന മലമ്പുഴയില്‍ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പങ്കെടുത്തേക്കുമെന്നാണ് സൂചന.

Similar Posts