Kerala
ഓഖി ദുരന്തം: മരിച്ചവരെ തിരിച്ചറിയാനായില്ല; ഡിഎന്‍എ പരിശോധന നടത്തുംഓഖി ദുരന്തം: മരിച്ചവരെ തിരിച്ചറിയാനായില്ല; ഡിഎന്‍എ പരിശോധന നടത്തും
Kerala

ഓഖി ദുരന്തം: മരിച്ചവരെ തിരിച്ചറിയാനായില്ല; ഡിഎന്‍എ പരിശോധന നടത്തും

Muhsina
|
22 April 2018 12:55 PM GMT

ഓഖി ദുരന്തത്തില്‍ മരിച്ച പലരുടെയും മൃതദേഹം ഇനിയും തിരിച്ചറിയാനായില്ല.കഴിഞ്ഞ ദിവസങ്ങളില്‍ ബേപ്പൂരില്‍നിന്നും മറ്റ് സ്ഥലങ്ങളില്‍നിന്നും ലഭിച്ച മൃതദേഹമാണ് തിരിച്ചറിയനാകത്തത്. മൃതദേഹം തിരിച്ചറിയാനായി ഡിഎന്‍എ പരിശോധന..

ഓഖി ദുരന്തത്തില്‍ മരിച്ച പലരുടെയും മൃതദേഹം ഇനിയും തിരിച്ചറിയാനായില്ല.കഴിഞ്ഞ ദിവസങ്ങളില്‍ ബേപ്പൂരില്‍നിന്നും മറ്റ് സ്ഥലങ്ങളില്‍നിന്നും ലഭിച്ച മൃതദേഹമാണ് തിരിച്ചറിയനാകത്തത്. മൃതദേഹം തിരിച്ചറിയാനായി ഡിഎന്‍എ പരിശോധന നടത്തനാണ് അധികൃതരുടെ തീരുമാനം.

ബേപ്പൂര്‍,പൊന്നാനി,ചെല്ലാനം,തൃശൂര്‍ എന്നിവിടങ്ങളില്‍നിന്നായി നിരവധി മൃതദേഹമാണ് കഴിഞ്ഞ രണ്ട് ദിവസമായി ലഭിച്ചത്.കടലില്‍ കിടന്ന് പൂര്‍ണമായും അഴുകിയ നിലയിലാണ് മൃതദേഹംഉള്ളത്.പല മൃതദേഹവും മത്സ്യങ്ങള്‍ ഭക്ഷിച്ചിട്ടുണ്ട്.കടലില്‍പോയി ഇനിയും വിവരം ലഭികാത്ത മത്സ്യ തൊഴിലാളികളുടെ കുടുംബങ്ങള്‍ കോഴിക്കോട്ട് മെഡിക്കല്‍ കോളജിലെത്തുന്നുണ്ട്.ചില മൃതദേഹമെങ്കിലും വസ്ത്രങ്ങളും,വാച്ചും കണ്ട് ബന്ധുക്കള്‍ തിരിച്ചറിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.ബാക്കിഉള്ളവ ഡിഎന്‍.എ പരിശോധനക്ക് വിധേയമാക്കും.

കൂടുതല്‍ മൃതദേഹം ഡിഎന്‍എ പരിശോധനക്ക് വിധേയമാക്കുക എന്നതും ശ്രമകരമാണ്.മരിച്ചവരുടെ രക്ത ബന്ധത്തിലുഉള്ളവര്‍ എത്തിയാല്‍മാത്രമെ പരിശോധന നടത്തനാകു.ആളെ തിരിച്ചറിയനായി പല മൃതദേഹങ്ങളുമായി കാണാതായവരുടെ ബന്ധുക്കളുടെ ഡിഎന്‍എ പരിശോധന നടത്തേണ്ടിവരും. മരിച്ച ആളെ തിരിച്ചറിഞ്ഞാല്‍ മാത്രമെ സര്‍ക്കാര്‍ പ്രഖ്യാപിച്ച 20ലക്ഷം രൂപ കുടുംബങ്ങള്‍ക്ക് ലഭിക്കും.

Related Tags :
Similar Posts