Kerala
ഉമ്മന്‍ചാണ്ടിക്കെതിരെ വീണ്ടും പഞ്ച് ഡയലോഗുമായി വിഎസ്ഉമ്മന്‍ചാണ്ടിക്കെതിരെ വീണ്ടും പഞ്ച് ഡയലോഗുമായി വിഎസ്
Kerala

ഉമ്മന്‍ചാണ്ടിക്കെതിരെ വീണ്ടും പഞ്ച് ഡയലോഗുമായി വിഎസ്

admin
|
22 April 2018 9:48 AM GMT

സോഷ്യല്‍മീഡിയയില്‍ അടുത്തകാലത്താണ് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും ഫേസ്‍ബുക്കിലും ട്വിറ്ററിലും താരം ഈ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് തന്നെ

സോഷ്യല്‍മീഡിയയില്‍ അടുത്തകാലത്താണ് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും ഫേസ്‍ബുക്കിലും ട്വിറ്ററിലും താരം ഈ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് തന്നെ. പഞ്ച് ഡയലോഗുമായി വിഎസ് ഭരണപക്ഷത്തിനും ബിജെപിക്കുമെതിരെ ആഞ്ഞടിക്കല്‍ തുടരുകയാണ്. 'എകെ ആന്റണി ആദര്‍ശത്തെ കള്ളമാക്കുന്നു, ഉമ്മന്‍ചാണ്ടി കള്ളത്തെ ആദര്‍ശമാക്കുന്നു' - വിഎസിന്റെ പുതിയ ട്വീറ്റാണിത്.



ഫേസ്‍ബുക്ക് പോസ്റ്റില്‍ മോദിക്കെതിരെയും കടുത്ത വിമര്‍ശമാണ് വിഎസ് ഉന്നയിക്കുന്നത്. 'ഹെലികോപ്റ്ററിൽ കറങ്ങി നമ്മുടെ തലയ്ക്ക് മീതെ തളിച്ച എൻഡോസൽഫാൻ വിഷത്തിന്റെ കെടുതി നാം ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ അതിലും മാരകമായ വർഗീയ വിഷവുമായി ചില ഹെലികോപ്ടറുകൾ നമ്മുടെ തലയ്ക്ക് മുകളിൽ കറങ്ങി നടക്കുകയാണ്. സൗമ്യമായ ഭാഷയിൽ വാഗ്ദാനങ്ങളിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്നത് ഈ വർഗീയ അജൻഡ തന്നെയാണ്'- ഇങ്ങനെയാണ് വിഎസിന്റെ പുതിയ ഫേസ്‍ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. '2012 മെയ് 23-ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ശ്രീ മോഡി നടത്തിയ പ്രസ്താവന സോഷ്യൽ മീഡിയയിൽ ലഭ്യമാണ് - " പെട്രോൾ വിലയിൽ യു.പി.എ. സർക്കാർ വരുത്തിയ ഭീമമായ വർധന ശതകോടികളുടെ ബാധ്യതയാണ് ഗുജറാത്തിനു മേൽ വരുത്തി വച്ചത്". ഇന്ന് ശ്രീ മോഡി അധികാരത്തിലെത്തി. പെട്രോൾ അന്താരാഷ്ട്ര വിപണിവില കുത്തനെ ഇടിഞ്ഞ് ബാരലിന് 20 ഡോളറിൽ താഴെയെത്തി. പക്ഷേ സംസ്ഥാനങ്ങൾക്ക് ശതകോടികളുടെ നഷ്ടമുണ്ടാക്കി പെട്രോളിയം കമ്പനികൾക്ക് കൊള്ളലാഭം ഉണ്ടാകുന്ന തരത്തിൽ വില മാറ്റമില്ലാതെ തുടരുന്നു. കള്ളപ്പണം തിരികെ പിടിച്ച് ഓരോ ഇന്ത്യൻ പൗരനും 15 ലക്ഷം വീതം ബാങ്കിൽ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ച മോഡി ചെറുവിരലനക്കിയില്ല എന്ന് മാത്രമല്ല വിജയ് മല്യയെ പോലെയുള്ള കള്ളപണക്കാർക്ക് നാട് വിട്ട് പോകാനുള്ള അവസരം നല്കുകയാണ് ചെയ്തത്'.- വിഎസ് പറയുന്നു.

'എന്റെ കേരളത്തെ' മോഡി വഞ്ചിച്ചതെങ്ങനെ. ഹെലികോപ്റ്ററിൽ കറങ്ങി നമ്മുടെ തലയ്ക്ക് മീതെ തളിച്ച എൻഡോസൽഫാൻ വിഷത്തിന്റെ കെടുതി ...

Posted by VS Achuthanandan on Monday, May 9, 2016
Similar Posts