Kerala
ജി.എസ്.ടി വരുന്നതോടെ സംസ്ഥാനത്തിന്റെ നികുതി നിര്‍ണയാവകാശം നഷ്ടമാകുംജി.എസ്.ടി വരുന്നതോടെ സംസ്ഥാനത്തിന്റെ നികുതി നിര്‍ണയാവകാശം നഷ്ടമാകും
Kerala

ജി.എസ്.ടി വരുന്നതോടെ സംസ്ഥാനത്തിന്റെ നികുതി നിര്‍ണയാവകാശം നഷ്ടമാകും

Subin
|
23 April 2018 6:11 AM GMT

കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ കുറിച്ച് സാമ്പത്തിക വിദഗ്ധര്‍ക്കിടയിലും വിരുദ്ധാഭിപ്രായമുണ്ട്. നികുതി നിരക്കടക്കം ജി.എസ്.ടി കൗണ്‍സിലിന്റെ വരാനിരിക്കുന്ന തീരുമാനങ്ങള്‍ നിര്‍ണായകമാകും.

ജി.എസ്.ടി നടപ്പാകുന്നതോടെ സംസ്ഥാനത്തിന്റ നികുതി നിര്‍ണയാവകാശം പൂര്‍ണമായും ഇല്ലാതാകും. ഇത് ബജറ്റിലെ വിഭവസമാഹരണത്തെ സാരമായി ബാധിക്കും. ഫെഡറല്‍ സംവിധാനത്തിന്റെ തകര്‍ച്ചയായിരിക്കും ഫലമെന്ന് സിപിഎം വിലയിരുത്തുമ്പോഴും സേവന നികുതി സംസ്ഥാനത്തിന് ഗുണകരമാകുമെന്നാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ വിശദീകരണം.

നികുതി നിര്‍ണയാവകാശം പൂര്‍ണമായും കേന്ദ്രത്തിന് ലഭിക്കുന്നതോടെ രാജ്യാന്തര കരാറുകള്‍ക്കാനുസരിച്ചായിരിക്കും കേന്ദ്രനയങ്ങള്‍. ഇതോടെ പ്രാദേശിക വിപണിയെ സംരക്ഷിക്കുവാനുള്ള നേരിയ അവകാശം പോലും ഇല്ലാതാകും. എന്നാല്‍ വില്‍പ്പന നികുതിക്ക് പകരം വാറ്റ് നടപ്പാക്കിയപ്പോള്‍ തന്നെ പ്രായോഗികമായി സ്വതന്ത്ര നികുതി നിര്‍ണയാവകാശം നഷ്ടപ്പെട്ടെന്നും ജി.എസ്.ടി വരുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാര നഷ്ടമുണ്ടാകില്ലന്നുമാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ നിലപാട്. എന്നാല്‍ കേന്ദ്രത്തിന്റെ ഔദാര്യത്തിന് കാത്തിരിക്കേണ്ട പാവ സര്‍ക്കാരുകളായി സംസ്ഥാനങ്ങള്‍ മാറുമെന്ന് സിപിഎം നേതാവ് കെ.എന്‍ ബാലഗോപാല്‍.

കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ കുറിച്ച് സാമ്പത്തിക വിദഗ്ധര്‍ക്കിടയിലും വിരുദ്ധാഭിപ്രായമുണ്ട്. നികുതി നിരക്കടക്കം ജി.എസ്.ടി കൗണ്‍സിലിന്റെ വരാനിരിക്കുന്ന തീരുമാനങ്ങള്‍ നിര്‍ണായകമാകും.

Similar Posts