നോട്ട് നിരോധം: വിനോദ സഞ്ചാര മേഖല പ്രതിസന്ധിയില്‍
|നോട്ട് നിരോധം മൂലം വിനോദ സഞ്ചാരികളുടെ വരവില്‍ 30 ശതമാനം വരെ ഇടിവുണ്ടായതായി ടൂറിസം രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
നോട്ട് നിരോധം മൂലം വിനോദ സഞ്ചാരികളുടെ വരവില്‍ 30 ശതമാനം വരെ ഇടിവുണ്ടായതായി ടൂറിസം രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. വരുന്ന ബജറ്റില്‍ അനുകൂല പ്രഖ്യാപനമുണ്ടായില്ലെങ്കില് മേഖല വലിയ പ്രതിസന്ധി നേരിടേണ്ടിവരുമെന്ന് ഇവര്‍ ചൂണ്ടികാട്ടുന്നു. പ്രതിസന്ധികള്‍ക്കിടെ ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രാവല്‍മാര്‍ട്ടിന് കൊച്ചിയില്‍ തുടക്കമായി.
നോട്ട് നിരോധിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം വിനോദസഞ്ചാര മേഖലയെ ചില്ലറയൊന്നുമല്ല തളര്‍ത്തികളഞ്ഞത്. സാമ്പത്തികമാന്ദ്യത്തിന് ശേഷം കരകയറി വന്ന ടൂറിസം രംഗം നോട്ട് നിരോധനത്തിലൂടെ പൂര്‍ണമായും തകര്‍ന്നതായി ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
വിദേശികളടക്കം നിരവധി പേരാണ് യാത്ര റദ്ദാക്കിയത്. നിലവിലെ സാഹചര്യത്തില്‍ നിന്ന് കരകയറാന്‍ മാസങ്ങള്‍ തന്നെയെടുക്കുമെന്നാണ് വിലയിരുത്തല്‍. വിവിധ രാജ്യങ്ങളില്‍ നിന്നടക്കം 150 ഓളം പ്രതിനിധികളാണ് ഇത്തവണത്തെ ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കുന്നത്. മൂന്ന് ദിവസത്തെ മേളയില്‍ തീര്‍ത്ഥാടന പാക്കേജുകള്‍ക്കാണ് ഇത്തവണ പ്രാധാന്യം നല്‍കിയിരിക്കുന്നത്.