Kerala
സര്‍ക്കാരിനും വിജിലന്‍സിനുമെതിരെ ജേക്കബ്ബ് തോമസ്സര്‍ക്കാരിനും വിജിലന്‍സിനുമെതിരെ ജേക്കബ്ബ് തോമസ്
Kerala

സര്‍ക്കാരിനും വിജിലന്‍സിനുമെതിരെ ജേക്കബ്ബ് തോമസ്

admin
|
23 April 2018 5:10 PM GMT

സര്‍ക്കാരിനെയും വിജിലന്‍സിനെയും വിമര്‍ശിച്ച് ഡിജിപി ജേക്കബ് തോമസ്.

സര്‍ക്കാരിനെയും വിജിലന്‍സിനെയും വിമര്‍ശിച്ച് ഡിജിപി ജേക്കബ് തോമസ്. വിജിലന്‍സ് ആസ്ഥാനത്ത് എടുക്കുന്നത് അന്വേഷണ തീരുമാനങ്ങളല്ല രാഷ്ട്രീയ തീരുമാനങ്ങളാണെന്ന് ജേക്കബ് തോമസ് കുറ്റപ്പെടുത്തി. തുടര്‍ഭരണം ആഗ്രഹിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ വ്യവസ്ഥിതിയെ ജീര്‍ണിപ്പിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം പ്രസ് ക്ലബില്‍ സദ്ഭരണവും വിവരാവകാശ നിയമവും എന്ന സെമിനാറില്‍ സംസാരിക്കവെയാണ് ജേക്കബ് തോമസ് രാഷ്ട്രീയ നേതൃത്വത്തെയും വിജിലന്‍സിനെയും വിമര്‍ശിച്ചത്. അന്വേഷണം ഒരു പരിധി കഴിഞ്ഞാല്‍ അട്ടിമറിക്കപ്പെടുന്നുവെന്ന ധ്വനിയോടെയായിരുന്നു ജേക്കബ് തോമസിന്റെ വിമര്‍ശം. ഭരണത്തുടര്‍ച്ച സദ്ഭരണത്തിന് ഗുണമല്ല. പാറ്റൂര്‍ കേസ് അന്വേഷിച്ചപ്പോള്‍ സദ്ഭരണം തനിക്ക് ബോധ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. സൌജന്യ അരിവിതരണത്തെയും ജേക്കബ് തോമസ് പരിഹസിച്ചു.

കേരളത്തില്‍ ഗവേഷണം നടക്കുന്നത് എങ്ങനെ വിദഗ്ധമായി അഴിമതി നടത്താമെന്ന കാര്യത്തിലാണെന്നും ജേക്കബ് തോമസ് അഭിപ്രായപ്പെട്ടു.

Similar Posts