കെട്ടിട നിര്‍മ്മാണത്തിന് കുഴല്‍ക്കിണറിലെ വെള്ളം ഊറ്റിയെടുത്തതോടെ കുടിവെള്ളം മുട്ടി കുടുംബങ്ങള്‍
|ചാത്തമംഗലം പഞ്ചായത്തിന് സമീപത്ത് നടക്കുന്ന കെട്ടിട നിര്‍മാണത്തിനായാണ് കഴിഞ്ഞ പത്ത് ദിവസമായി കുഴല്‍ക്കിണറില്‍ നിന്ന് വെള്ളമെടുക്കുന്നത്, ഇതോടെ പ്രദേശത്തെ കുടുംബങ്ങളുടെ കിണറില്‍ വെള്ളം കുറഞ്ഞു. ചിലത് വറ്റിവരണ്ടു.
കെട്ടിട നിര്‍മാണത്തിനായി കുഴല്‍ക്കിണറില്‍ നിന്ന് വെള്ളം ഊറ്റിയെടുക്കുന്നതിനാല്‍ കോഴിക്കോട് ചാത്തമംഗലത്ത് കിണറുകള്‍ വറ്റുന്നതായി പരാതി. കുഴല്‍ക്കിണറില്‍ നിന്ന് വെള്ളം ഊറ്റിയെടുക്കുന്നത് പതിവായതോടെ ഇരുപതോളം കുടുംബങ്ങളുടെ കുടിവെള്ളമാണ് ഇല്ലാതായത്. പരാതി നല്‍കിയിട്ടും നടപടിയുണ്ടാവുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം
ചാത്തമംഗലം പഞ്ചായത്തിന് സമീപത്ത് നടക്കുന്ന കെട്ടിട നിര്‍മാണത്തിനായാണ് കഴിഞ്ഞ പത്ത് ദിവസമായി കുഴല്‍ക്കിണറില്‍ നിന്ന് വെള്ളമെടുക്കുന്നത്, ഇതോടെ പ്രദേശത്തെ കുടുംബങ്ങളുടെ കിണറില്‍ വെള്ളം കുറഞ്ഞു. ചിലത് വറ്റിവരണ്ടു.
രാത്രിയെന്നോ പകലെന്നോ ഇല്ലാതെ നിര്‍മാണത്തിനായി വെള്ളം എടുക്കുന്നത് പതിവായതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് കെട്ടിടനിര്‍മാണം നടക്കുന്നതെന്നും ആരോപണമുണ്ട്.
ദിവസങ്ങളായി തുടരുന്ന വെള്ളമൂറ്റലിനെതിരെ കഴിഞ്ഞ 24 ന് നാട്ടുകാര്‍ പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് പഞ്ചായത്ത് ഓഫീസിലേക്ക് നാട്ടുകാര്‍ പ്രതിഷേധം സംഘടിപ്പിച്ചു, നടപടിയെടുക്കാമെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ ഉറപ്പിന്‍മേലാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.