റാന്നിയിലെ അനധികൃത ക്വാറിക്കെതിരെ ജില്ലാ ഭരണകൂടത്തിന്റെ നടപടി
|ചുങ്കപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന അമിറ്റി റോക്സ് കൈവശം വെച്ചിരിക്കുന്ന 200 ഏക്കറില്‍ 18 ഏക്കറോളം സ്ഥലം സര്‍ക്കാര്‍ മിച്ച ഭൂമിയാണെന്ന് മീഡിയവണ്‍ നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു
പത്തനംതിട്ട റാന്നി ചുങ്കപ്പാറിയിലെ അനധികൃത ക്വാറിയുടെ പ്രവര്‍ത്തനത്തിനെതിരെ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടല്‍. ജില്ലാ എന്‍വയോണ്‍മെന്റ് ഇംപാക്ട് അസസ്മെന്റ് അതോരിറ്റിയോട് സ്ഥലം സന്ദര്‍ശിച്ച ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി. എന്നാല്‍ ക്വാറിയുടെ ലൈസന്‍സ് കാലാവധി അവസാനിച്ചത് സംബന്ധിച്ച് രേഖകള്‍ ലഭ്യമല്ലെന്ന് എഡിഎം അനു എസ് നായര്‍ മീഡിയ വണിനോട് പറഞ്ഞു.
ചുങ്കപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന അമിറ്റി റോക്സ് കൈവശം വെച്ചിരിക്കുന്ന 200 ഏക്കറില്‍ 18 ഏക്കറോളം സ്ഥലം സര്‍ക്കാര്‍ മിച്ച ഭൂമിയാണെന്ന് മീഡിയവണ്‍ നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് വില്ലേജ് ഓഫീസര്‍, ജിയോളജിസ്റ്റ്, പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡ് എന്നിവരില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എഡിഎം അനു എസ് നായര്‍ പറഞ്ഞു.
പാറമട സംബന്ധിച്ച് കോട്ടയം ഡിഎഫ്ഒ തയ്യാറാക്കിയ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിസ്ട്രിക്ട് എന്‍വയോണ്‍മെന്റ് ഇംപാക്ട് അസസ്മെന്റ് അതോരിറ്റി സ്ഥലം സന്ദര്‍ശിക്കുകയും റിപ്പോര്‍ട്ട് നല്‍കുന്നതിനും ആവശ്യപ്പെട്ടിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം അടുത്തയാഴ്ച വിളിച്ച് ചേര്‍ക്കും. അതേസമയം പാറമടയുടെ ലൈസന്‍സ് കാലാവധി അവസാനിച്ചത് സംബന്ധിച്ച് മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പില്‍ നിന്ന് രേഖകള്‍ ലഭ്യമല്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്.