Kerala
ഓഖി: ഒരു മൃതദേഹം കൂടി കണ്ടെത്തി; തിരച്ചില്‍ ഊര്‍ജിതംഓഖി: ഒരു മൃതദേഹം കൂടി കണ്ടെത്തി; തിരച്ചില്‍ ഊര്‍ജിതം
Kerala

ഓഖി: ഒരു മൃതദേഹം കൂടി കണ്ടെത്തി; തിരച്ചില്‍ ഊര്‍ജിതം

Muhsina
|
23 April 2018 8:47 PM GMT

ഓഖി ചുഴലികാറ്റിനെത്തുടര്‍ന്ന് കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി ലഭിച്ചു.പൊന്നാനിയില്‍ നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലെ നിന്ന് കരയ്ക്കെത്തിച്ച മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.ത്യശ്ശൂര്‍ അഴീക്കോട് ഒരു മ്യതദേഹം കടലില്‍..

ഓഖി ചുഴലികാറ്റിനെത്തുടര്‍ന്ന് കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി ലഭിച്ചു.പൊന്നാനിയില്‍ നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലെ നിന്ന് കരയ്ക്കെത്തിച്ച മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.ത്യശ്ശൂര്‍ അഴീക്കോട് ഒരു മൃതദേഹം കടലില്‍ കണ്ടതായി മത്സ്യത്തൊഴിലാളികള്‍ കോസ്റ്റല്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. അതേസമയം കേന്ദ്ര-സംസ്ഥാന സര്ക്കാരുകളുടെ ഇടപെടല്‍ ആവിശ്യപ്പെട്ട് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. സൂസൈപാക്യം ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി സദാശിവത്തെ കണ്ട് നിവേദനം നല്‍കി.

പൊന്നാനി കടപ്പുറത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലാണ് ഒരു മ്യതദേഹം കണ്ടെടുത്തത്.മത്സ്യത്തൊഴിലാളികള്‍ തന്നെ കരയക്കെത്തിച്ചു.അഴുകിയ നിലയിലുള്ള മ്യതദേഹം ആരുടേതാണന്ന് തിരിച്ചറിഞ്ഞിട്ടില്ല.മറ്റൊരു മ്യതദേഹം കൂടി കണ്ടതായുള്ള സംശയം മത്സ്യത്തൊഴിലളികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് കോസ്റ്റല്‍ പോലീസ് പരപ്പനങ്ങാടിയിലും താനൂരിലും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.ത്യശൂര്‍ കയ്പമംഗലം വഞ്ചിപുരയ്ക്ക് 16 നോട്ടിക്കല്‍ മൈല്‍ അകലെ ഒരു മ്യതദേഹം കണ്ടതായി മത്സ്യത്തൊഴിലാളികള്‍ കോസ്റ്റല്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.മ്യതദേഹത്തിന് സമീപം ഫൈബര്‍ വഞ്ചിയും കണ്ടിട്ടുണ്ട്.ഇതേത്തുടര്‍ന്ന് കോസ്റ്റല്‍ പോലീസ് തിരച്ചില്‍ തുടങ്ങി.വിമാനത്തിലും,കപ്പലിലുമായുള്ള തിരച്ചില്‍ നാവികസേനയുടേയും വ്യോമസേനയുടേയും കോസ്റ്റ്ഗാര്‍ഡിന്റേയും നേത്യത്വത്തില്‍ ഇന്നും തുടരുകയാണ്.ഗവര്‍ണ്ണറെ കണ്ട് നിവേദനം നല്‍കിയ കത്തോലിക്ക സഭ വൈദികര്‍ തമിഴ്നാട് മുഖ്യമന്ത്രി ഒ പളനിസ്വാമിയെ കണ്ട് കന്യാകുമാരി ജില്ലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഈര്‍ജിതമാക്കണമെന്ന് ആവിശ്യപ്പെടും.

Related Tags :
Similar Posts