Kerala
ബാര്‍ കോഴ : സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളിബാര്‍ കോഴ : സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി
Kerala

ബാര്‍ കോഴ : സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി

admin
|
23 April 2018 9:35 AM GMT

വിധി സ്വാഗതാര്‍ഹമെന്ന് കെ എം മാണി

കെ.എം മാണി ഉള്‍പെട്ട ബാര്‍കോഴക്കേസിന്‍റെ അന്വേഷണം സി.ബി.ഐ ക്ക് വിടണം എന്ന ആവശ്യം സുപ്രീംകോടതി തള്ളി. ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗം നോബിള്‍ മാത്യു വാണ് ഹരജി നല്‍കിയത്. വിജിലൻസ് അന്വേഷണം നിലനിൽക്കേ ഇപ്പോൾ ഇടപെടാനാകില്ലെന്നു ജസ്റ്റിസുമാരായ രജ്ഞന്‍ ഗഗോയ്, ആര്‍ ഭാനുമതി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇപ്പോഴത്തെ അന്വേഷണത്തിന് ശേഷം പരാതി ഉണ്ടെങ്കിൽ ഹർജിക്കാരന് ഉചിതമായ കോടതിയെ സമീപിക്കാം.

വിധി സ്വാഗതാര്‍ഹമെന്ന് കെ എം മാണി പ്രതികരിച്ചു.ആശ്വാസകരമായ തീരുമാനമാണ് ഉണ്ടായത്. ഓരോ സദസ്സിന്റേയും
അര്‍ഥവും പ്രാധാന്യവും മനസ്സിലാക്കിയണ് താന്‍ പ്രസംഗിക്കാറെന്നും മാണി കോട്ടയത്ത് പറഞ്ഞു

Related Tags :
Similar Posts