ഷുഹൈബ് വധത്തില്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന്
|കൊലപാതകം നടന്ന് 12 ദിവസം പിന്നിട്ടിട്ടും കൂട്ടുപ്രതികളെയും കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും കസ്റ്റഡിയിലെടുക്കാനാവാത്തത് അന്വേഷണ സംഘത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
ഷുഹൈബ് വധത്തില്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന് നടക്കും. കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലിലാണ് തിരിച്ചറിയല്‍ പരേഡ്. ഇതിനിടെ കൊലപാതകം നടന്ന് 12 ദിവസം പിന്നിട്ടിട്ടും കൂട്ടുപ്രതികളെയും കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും കസ്റ്റഡിയിലെടുക്കാനാവാത്തത് അന്വേഷണ സംഘത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
അന്വേഷണം ഊര്‍ജ്ജിതമാണെന്ന് സര്‍ക്കാരും പൊലീസ് മേധാവികളും ആവര്‍ത്തിക്കുമ്പോഴും കൊലപാതകത്തിലെ കൂട്ട് പ്രതികളെ കണ്ടെത്താനാവാത്തതാണ് പൊലീസിനെ കുഴക്കുന്നത്. ഒപ്പം കൊലയാളി സംഘം ഉപയോഗിച്ച ആയുധങ്ങളും സഞ്ചരിച്ച വാഹനങ്ങളും സംബന്ധിച്ചും പോലീസിന് കൃത്യമായ വിവരമില്ല. പ്രതികളുടെ മൊബൈല്‍ വിളികള്‍ കേന്ദ്രീകരിച്ചുളള അന്വേഷണവും വഴിമുട്ടിയ അവസ്ഥയിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ട്ടി ഗ്രാമങ്ങളിലടക്കം എസ്പിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.
ഇതിനിടെ റിമാന്‍ഡിലായ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന് ഉച്ചയ്ക്ക് ശേഷം കണ്ണൂര്‍ സ്പെഷ്യല്‍ സബ്ബ് ജയിലിലാണ് നടക്കുക. കേസിലെ മുഖ്യ സാക്ഷികളായ നൌഷാദും റിയാസും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് തിരിച്ചറിയല്‍ പരേഡിനെത്താന്‍ കോടതി നിര്‍ദേശം നല്‍കിയത്.