Kerala
ബാര്‍കോഴക്കേസ് : തുടരന്വേഷണത്തില്‍ വിശദമായ പരിശോധനകള്‍ നടന്നിരുന്നില്ലെന്ന് നിയമോപദേശംബാര്‍കോഴക്കേസ് : തുടരന്വേഷണത്തില്‍ വിശദമായ പരിശോധനകള്‍ നടന്നിരുന്നില്ലെന്ന് നിയമോപദേശം
Kerala

ബാര്‍കോഴക്കേസ് : തുടരന്വേഷണത്തില്‍ വിശദമായ പരിശോധനകള്‍ നടന്നിരുന്നില്ലെന്ന് നിയമോപദേശം

Khasida
|
23 April 2018 3:56 AM GMT

ബാര്‍ കോഴ കേസില്‍ കെ എം മാണിക്കെതിരെ വീണ്ടും അന്വേഷണം ഉണ്ടാകുമോയെന്ന കാര്യത്തില്‍ നിയമോപദേശം ഏറെ നിര്‍ണ്ണായകമായേക്കും.

ബാര്‍ കോഴക്കേസിലെ തുടരന്വേഷണത്തില്‍ വിശദമായ പരിശോധനകള്‍ നടന്നിരുന്നില്ലെന്ന് നിയമോപദേശം. കോടതി നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കാതെയാണ് അന്വേഷണം അവസാനിപ്പിച്ചതെന്നും വിജിലന്‍സ് ഡയറക്ടര്‍ക്ക് നിയമോപദേശം ലഭിച്ചു. ബാര്‍ കോഴ കേസില്‍ കെ എം മാണിക്കെതിരെ വീണ്ടും അന്വേഷണം ഉണ്ടാകുമോയെന്ന കാര്യത്തില്‍ നിയമോപദേശം ഏറെ നിര്‍ണ്ണായകമായേക്കും.

ബാര്‍ കോഴക്കേസില്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവ് പ്രകാരം നടത്തിയ തുടരന്വേഷണം പൂര്‍ണ്ണമല്ലെന്നാണ് വിജിലന്‍സ് നിയമോപദേഷ്ടാവ് സി സി അഗസ്റ്റിന്‍ നല്‍കിയിരിക്കുന്ന നിയമോപദേശം.

കോടതി അന്വേഷിക്കണം എന്ന് പറഞ്ഞിരുന്ന കാര്യങ്ങള്‍ പൂര്‍ണ്ണമായും പരിശോധിച്ചിട്ടില്ലെന്ന് നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാ ബാറുടമകളുടെയും മൊഴി ശേഖരിക്കാത്തതില്‍ വീഴ്ച പറ്റി. ബാറുടമകളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുന്നതിലും പിഴവുണ്ടായി. കോഴ ഇടപാട് നടന്ന സമയത്തില്‍ വ്യക്തത വരുത്താന്‍ കോടതി നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും ഇതിന് ശ്രമമുണ്ടായില്ല. 2014 മാര്‍ച്ച് 31ന് നടന്നതായി പറയപ്പെടുന്ന ഒരു കോഴ ഇടപാടില്‍ പ്രത്യേക പരിശോധന വേണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഇതിനും തുടരന്വേഷണ റിപ്പോര്‍ട്ടില്‍ ഉത്തരം നല്‍കാനായില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയ നിയമോപദേശത്തില്‍ പറയുന്നു. ബാര്‍ കോഴ കേസില്‍ കെ എം മാണിക്കെതിരെ വീണ്ടും അന്വേഷണമുണ്ടാകുമോയെന്ന കാര്യത്തില്‍ ഏറെ നിര്‍ണ്ണായകമാണ് ഇപ്പോള്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.

അതേ സമയം ഈ മാസം 12 ന് ബാര്‍ കോഴകേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി വീണ്ടും പരിഗണിക്കുന്നതിനാല്‍ ഇതിന് മുന്‍പ് തന്നെ പുതിയ
അന്വേഷണം സംബന്ധിച്ച് ഡയറക്ടര്‍ തീരുമാനമെടുക്കാന്‍ സാധ്യത കുറവാണ്.

Similar Posts