മള്‍ട്ടിപ്ലക്സുകളില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് അമിതവില; ലീഗല്‍ മെട്രോളജി വകുപ്പ് കേസെടുത്തു
|കൊച്ചിയിലെ വന്‍കിട തിയറ്ററുകളില്‍ ശീതള പാനീയങ്ങളും ഭക്ഷ്യവസ്തുക്കളും വില്ക്കുന്നതില് വന്‍ക്രമക്കേടെന്ന് ലീഗല്‍ മെട്രോളജി വകുപ്പ്
കൊച്ചിയിലെ വന്‍കിട തിയറ്ററുകളില്‍ ശീതള പാനീയങ്ങളും ഭക്ഷ്യവസ്തുക്കളും വില്ക്കുന്നതില് വന്‍ക്രമക്കേടെന്ന് ലീഗല്‍ മെട്രോളജി വകുപ്പ്. മിക്ക സ്ഥലങ്ങളിലും വാങ്ങുന്ന സാധനങ്ങളുടെ വിലയോ തൂക്കമോ ഇല്ല. പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് വകുപ്പ് തിയറ്ററുകള്‍ക്കെതിരെ കേസെടുത്തു.
കൊച്ചിയില്‍ ഉള്‍പ്പടെ എല്ലാ നഗരങ്ങളിലേയും വന്‍കിട തിയറ്ററുകളില്‍ ലഭിക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ക്ക് പല വിലയാണ്. കൃത്യമായ തൂക്കവും രേഖപ്പെടുത്താറില്ല. നിരന്തരം ഇത്തരത്തില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധന നടത്തിയത്. തിയറ്ററുകളില്‍ പോപ്പ് കോണ്‍, പെപ്സി എന്നിവ നല്കുന്ന പാത്രങ്ങളില്‍ വിലയോ തൂക്കമോ രേഖപ്പെടുത്തിയിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. വകുപ്പ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
വന്‍കിട തിയറ്ററുകളില്‍ കൊച്ചു കുട്ടികള്‍ക്കുള്ള കുപ്പിപ്പാല്, വെള്ളം എന്നിവ പോലും കയറ്റാന്‍ അനുവദിക്കാത്ത സാഹചര്യമാണുള്ളത്. രേഖപ്പെടുത്തിയതില്‍ ഇരട്ടിയിലധികം വില നല്കി ഭക്ഷണ സാധനങ്ങള്‍ പലരും വാങ്ങേണ്ടിയും വരുന്നു. അതിന് പുറമെയാണ് വിലയിലേയും തൂക്കത്തിലേയും കള്ളത്തരം.