Kerala
Kerala
ലോ അക്കാദമി; സമരവുമായി മുന്നോട്ട് പോകുമെന്ന് കോണ്‍ഗ്രസ്
|24 April 2018 3:24 AM GMT
കെ മുരളീധരന് എംഎല്‍എ പ്രഖ്യാപിച്ച നിരാഹാര സമരവുമായി മുന്നോട്ട് പോകും. പാര്‍ട്ടിയുടെ പരിപൂര്‍ണ പിന്തുണയോടെയാകും മുരളീധരന്റെ സമരമെന്നും സുധീരന്
ലോ അക്കാദമി വിഷയത്തില്‍ കോണ്‍ഗ്രസ് സമരവുമായി മുന്നോട്ടുപോകുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്. കെ മുരളീധരന് എംഎല്‍എ പ്രഖ്യാപിച്ച നിരാഹാര സമരവുമായി മുന്നോട്ട് പോകും. എസ്എഫ്ഐ - മാനേജ്മെന്റ് ധാരണക്ക് പിന്നില്‍ സിപിഎമ്മിന്റെ കള്ളക്കളിയാണ്. ഈ ധാരണക്ക് യാതൊരു നിയമ പ്രാബല്യവുമില്ല. ലോ കോളജിനെതിരെ നടപടിയെടുക്കുകയാണ് സര്‍ക്കാരും സര്‍വ്വകലാശാലയും ചെയ്യേണ്ടത്. പാര്‍ട്ടിയുടെ പരിപൂര്‍ണ പിന്തുണയോടെയാകും മുരളീധരന്റെ സമരമെന്നും സുധീരന് വ്യക്തമാക്കി.