Kerala
പൂരത്തിനായി തൃശൂര്‍ ഒരുങ്ങിപൂരത്തിനായി തൃശൂര്‍ ഒരുങ്ങി
Kerala

പൂരത്തിനായി തൃശൂര്‍ ഒരുങ്ങി

Subin
|
24 April 2018 3:49 PM GMT

ദൃശ്യതാള വിസ്മയമായ കുടമാറ്റവും പഞ്ചവാദ്യവും പൂരത്തിനെത്തുന്നത് 1920കളിലാണ്. പിന്നെ 218 പതിപ്പുകളിലും മലയാളികളെ തൃശൂര്‍ പൂരം വിസ്മയം കൊള്ളിച്ചു കൊണ്ടിരുന്നു.

രണ്ട് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് തൃശൂര്‍ പൂരത്തിന്. 219താമത്തെ പൂരമാണിതെന്നാണ് ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നത്. പുതിയ പതിപ്പും വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ദേവസ്വങ്ങള്‍.

പെരുവനം ഗ്രാമത്തിലെ ആറാട്ടുപുഴ ക്ഷേത്രത്തില്‍ നിന്നാണ് തൃശൂര്‍ പൂരത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. ആ ചരിത്രത്തിന് 1400ലേറെ വര്‍ഷങ്ങളുടെ പഴക്കവുമുണ്ട്. തൃശൂരെന്ന നാടുണ്ടാകും മുമ്പ് ആറാട്ടുപുഴ പൂരമുണ്ടായിരുന്നു. നൂറ്റിയെട്ട് ക്ഷേത്രങ്ങള്‍ ചേര്‍ന്ന പൂരം. ശക്തമായ മഴ കാരണം ഒരിക്കല്‍ തൃശൂരിലെ ഉപഗ്രാമങ്ങള്‍ക്ക് പൂരത്തിനെത്താനായില്ല. തുടര്‍ന്ന് കൊച്ചി രാജാവായിരുന്ന ശക്തന്‍ തമ്പുരാന്‍ രൂപകല്‍പ്പന ചെയ്തതാണീ പൂരം.

1798ല്‍ എട്ട് ക്ഷേത്രങ്ങള്‍ക്ക് കൂടി പങ്കെടുക്കാന്‍ അവസരം നല്‍കി. അങ്ങനെ ആദ്യ തൃശൂര്‍ പൂരത്തിന് കൊടിയുയര്‍ന്നു. ദൃശ്യതാള വിസ്മയമായ കുടമാറ്റവും പഞ്ചവാദ്യവും പൂരത്തിനെത്തുന്നത് 1920കളിലാണ്. പിന്നെ 218 പതിപ്പുകളിലും മലയാളികളെ തൃശൂര്‍ പൂരം വിസ്മയം കൊള്ളിച്ചു കൊണ്ടിരുന്നു.

Related Tags :
Similar Posts