തോമസ് ചാണ്ടിയുടെ രാജി; ഇന്ന് തീരുമാനമുണ്ടായേക്കും
|രാവിലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാത്രമേ രാജി ഉണ്ടാകാന്‍ സാധ്യയുള്ളു. ഹൈക്കോടതിയുടെ കടുത്ത പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍..
ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജിയുടെ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. രാവിലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാത്രമേ രാജി ഉണ്ടാകാന്‍ സാധ്യയുള്ളു. ഹൈക്കോടതിയുടെ കടുത്ത പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ രാജി ഉടനെ വേണമെന്ന കടുത്ത നിലപാടിലാണ് മുന്നണി നേതാക്കള്‍.
സര്‍ക്കാരിനെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയ ഹൈക്കോടതി പരാമര്‍ശം വന്നെങ്കിലും തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ ഇതുവരെ തീരുമാനമുണ്ടായിട്ടില്ല. വിധിന്യാത്തില്‍ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ രാജി വെയ്ക്കുമെന്ന പറഞ്ഞ ചാണ്ടിയില്‍ നിന്ന് മുഖ്യമന്ത്രി ഇന്ന് രാജി വാങ്ങിയേക്കുമെന്നാണ് സൂചന. കോടതി പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ തോമസ് ചാണ്ടി മുഖ്യമന്ത്രിയുമായി രാവിലെ കൂടിക്കാഴ്ച നടത്തും. മന്ത്രിസഭയില്‍ നിന്ന് മാറി നില്‍ക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ അത് അംഗീകരിക്കുമെന്ന് തോമസ് ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്. എന്‍സിപി സംസ്ഥാന അധ്യക്ഷനും രാവിലെ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. അതേസമയം സര്‍ക്കാര്‍ പ്രതിരോധത്തിലായ സാഹചര്യത്തില്‍ രാജി വേഗത്തില്‍ വേണമെന്ന നിലപാടിലാണ് മുന്നണി നേതാക്കള്‍. ഇത് മുഖ്യമന്ത്രിയെ അവര്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നത്തെ മന്ത്രിസഭ യോഗത്തില്‍ തോമസ് ചാണ്ടി പങ്കെടുക്കാന്‍ സാധ്യതയില്ല.