വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ വിദ്യാര്‍ഥി സൌഹൃദ പദ്ധതികള്‍
|സ്കൂളുകളില്‍ നിന്ന് വിദ്യാര്‍ഥികള്‍ കൊഴിഞ്ഞുപോകുന്നതിന്റെ കാരണങ്ങള്‍ കണ്ടുപിടിക്കാന്‍ വിദ്യാര്‍ഥി സൌഹൃദ സമീപനം ആവശ്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. വിദ്യാര്‍ഥികളുടെ..
സ്കൂളുകളില്‍ നിന്ന് വിദ്യാര്‍ഥികള്‍ കൊഴിഞ്ഞുപോകുന്നതിന്റെ കാരണങ്ങള്‍ കണ്ടുപിടിക്കാന്‍ വിദ്യാര്‍ഥി സൌഹൃദ സമീപനം ആവശ്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കു തടയുന്നതിനുള്ള പഠനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വയനാട് കല്പറ്റയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസപരമായി മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ പോലും സ്കൂള്‍ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. കേവലമായ നിഗമനങ്ങള്‍ കൊണ്ട് ഇതിന് പരിഹാരം കാണാനാവില്ലെന്ന് മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.
പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിന്റെ ഭാഗമായി സ്കൂള്‍ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ സമഗ്രമായ പദ്ധതികളാണ് സര്‍ക്കാര്‍ തയ്യാറാക്കുന്നത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളുടെകൊഴിഞ്ഞുപോക്ക് നടക്കുന്ന വയനാട്ടിലാണ് പദ്ധതിയുടെ വിശദമായ പഠനം ആദ്യഘട്ടത്തില്‍ നടക്കുന്നത്. പഠനത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ കര്‍മപരിപാടികള്‍ ആവിഷ്കരിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.