ഓഖി ചുഴലിക്കാറ്റ്; തൊഴിലാളികള്‍ക്ക് കനത്ത നഷ്ടം
|ഓഖി ചുഴലിക്കാറ്റ് കേരള തീരത്തെ മനുഷ്യജിവനുകള്‍ കവര്‍ന്നതോടൊപ്പം തൊഴിലാളികളുടെ ജീവനോപാതി കൂടിയാണ് ഇല്ലാതാക്കിയത്. കൂറ്റന്‍ തിരമാലകളില്‍ പെട്ട് പലരുടെയും ബോട്ടുകള്‍ തകര്‍ന്നു, വലകളും മറ്റ് മീന്‍പിടുത്ത യന്ത്രങ്ങളും..
ഓഖി ചുഴലിക്കാറ്റ് കേരള തീരത്തെ മനുഷ്യജിവനുകള്‍ കവര്‍ന്നതോടൊപ്പം തൊഴിലാളികളുടെ ജീവനോപാതി കൂടിയാണ് ഇല്ലാതാക്കിയത്. കൂറ്റന്‍ തിരമാലകളില്‍ പെട്ട് പലരുടെയും ബോട്ടുകള്‍ തകര്‍ന്നു, വലകളും മറ്റ് മീന്‍പിടുത്ത യന്ത്രങ്ങളും നഷ്ടപ്പെട്ടു. സ്വന്തം ബോട്ടുകള്‍ തന്നെ നടുക്കടലില്‍ ഉപേക്ഷിച്ച് ജീവനും കൊണ്ട് തിരികെ പോന്നവരുമുണ്ട്.
ഓഖി ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോള്‍ കേരളത്തിന് വിലപ്പെട്ട ജീവനുകള്‍ നഷ്ടമായി. ഇനിയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി തൊഴിലാളികള്‍ കുടുങ്ങി കിടപ്പുണ്ട്. മീന്‍ പിടിക്കാനായി കടലില്‍ പോയവര്‍ മുഴുവന്‍ തിരിച്ച് വന്നെങ്കില്‍ മാത്രമെ വീടുകളിലുള്ളവര്‍ക്ക് ആശ്വാസമാകു. സുരക്ഷിതരായിരിക്കുന്നുവെന്ന അറിയിപ്പെങ്കിലും കിട്ടിയാല്‍ ആശ്വാസമായി.
പ്രകൃതി ക്ഷോഭത്തില്‍ പക്ഷെ കോടിക്കണക്കിന് രൂപയുടെ നഷ്ടവും മത്സ്യ മേഖലയിലുണ്ടാക്കിയിട്ടുണ്ട്. തങ്ങളുടെ വരുമാന മാര്‍ഗ്ഗത്തെ സാരമായി ബാധിക്കുന്ന നഷ്ടമാണ് പലര്‍ക്കുമുണ്ടായത്. എറണാകുളം തോപ്പും പടി ഹാര്‍ബറില്‍ നിന്ന് പോയ പല ബോട്ടുകളും തിരിച്ചെത്തിയിട്ടില്ല. ഒന്നും രണ്ടും മാസത്തെ അദ്ധ്വാനം കൊണ്ട് ലഭിച്ച മത്സ്യ സന്പത്ത് മുഴുവന്‍ നഷ്ടപ്പെട്ട അവസ്ഥ. ബോട്ടുകള്‍, വലകള്‍, ഇന്ധന ചിലവ്, തൊഴിലാളികളുടെ വേതനം, ജീവന് നഷ്ടപ്പെട്ടതിനൊപ്പം മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് കൊടും വറുതി കൂടിയാണ് ഓഖി ചുഴലിക്കാറ്റ് സമ്മാനിച്ചത്.