Kerala
മൂന്നാം മുറ പ്രയോഗിക്കുന്നവരോട് വിട്ടുവീഴ്ചയില്ലെന്ന് ഡിജിപിമൂന്നാം മുറ പ്രയോഗിക്കുന്നവരോട് വിട്ടുവീഴ്ചയില്ലെന്ന് ഡിജിപി
Kerala

മൂന്നാം മുറ പ്രയോഗിക്കുന്നവരോട് വിട്ടുവീഴ്ചയില്ലെന്ന് ഡിജിപി

Sithara
|
24 April 2018 5:58 AM GMT

മോശം പെരുമാറ്റം ഉള്ളവര്‍ക്ക് സര്‍വീസില്‍ തുടരാന്‍ അര്‍ഹതയില്ല. ജില്ലാ പൊലീസ് മേധാവിമാര്‍ ക്രിമിനല്‍ സ്വഭാവമുള്ള ഉദ്യോഗസ്ഥരെ നിരീക്ഷിക്കണമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ കര്‍ക്കശ നിലപാടുമായി ഡിജിപി ലോക്നാഥ് ബെഹ്റ. മൂന്നാംമുറ പ്രയോഗിക്കുന്നവരോട് വിട്ടുവീഴ്ച്ച ചെയ്യരുതെന്ന് ഡിജിപി നിര്‍ദ്ദേശിച്ചു. മോശം പെരുമാറ്റം ഉള്ളവര്‍ക്ക് സര്‍വീസില്‍ തുടരാന്‍ അര്‍ഹതയില്ല. ജില്ലാ പൊലീസ് മേധാവിമാര്‍ ക്രിമിനല്‍ സ്വഭാവമുള്ള ഉദ്യോഗസ്ഥരെ നിരീക്ഷിക്കണമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു.

വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് ഡിജിപി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. സംസ്ഥാനത്തെ 95 ശതമാനം പൊലീസ് ഉദ്യോഗസ്ഥരും മാന്യന്‍മാരാണെന്നും എന്നാല്‍ ബാക്കിയുള്ള അഞ്ച് ശതമാനം സേനയെ പൊതുസമൂഹത്തിന് മുന്നില്‍ അവമതിപ്പുണ്ടാക്കുകയാണെന്നും ഡിജിപി പറഞ്ഞു. ഇത്തരക്കാര്‍ക്ക് സര്‍വീസില്‍ തുടരാന്‍ അര്‍ഹതയില്ല. മൂന്നാംമുറ പ്രയോഗിക്കുന്നവരെ പിരിച്ച് വിടാന്‍ വിട്ടുവീഴ്ച്ചയില്ലാതെ നടപടി സ്വീകരിക്കണമെന്ന് ഡിജിപി നിര്‍ദ്ദേശിച്ചു.

നല്ല പെരുമാറ്റമുള്ളവരെ കണ്ടെത്തി പാരിതോഷികം നല്‍കണം. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും പൊതുജനസമ്പര്‍ക്കത്തിന് ഉദ്യോഗസ്ഥരെ നിയോഗിക്കണം. സംസ്ഥാനത്ത് കലാപമുണ്ടാക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നും സമൂഹ മാധ്യമങ്ങളില്‍ മതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ചര്‍ച്ചകള്‍ നിരീക്ഷിക്കണമെന്നും ഡിജിപി നിര്‍ദ്ദേശിച്ചു. ജില്ലാ പൊലീസ് മേധാവികളും എഡിജിപിമാരുമാണ് യോഗത്തില്‍ പങ്കെടുത്തത്.

Similar Posts