സംഗീത നാടക അക്കാദമിക്ക് രാഷ്ട്രീയമുണ്ടാകില്ല, മനസില്‍ രാഷ്ട്രീയമുണ്ടാകുമെന്ന് കെപിഎസി ലളിത
|അക്കാദമിയെ ജനകീയമാക്കുകയാണ് ലക്ഷ്യമെന്നും എന്നാൽ പാര്‍ട്ടി പറയുന്നതിനപ്പുറത്തേക്ക് താന്‍ പ്രവര്‍ത്തിക്കില്ലെന്നും കെപിഎസി ലളിത പറഞ്ഞു.
കെപിഎസി ലളിത സംഗീത നാടക അക്കാദമിയുടെ ചെയര്‍പേഴ്സണായി ചുമതലയേറ്റു. അക്കാദമിയെ ജനകീയമാക്കുകയാണ് ലക്ഷ്യമെന്നും എന്നാൽ പാര്‍ട്ടി പറയുന്നതിനപ്പുറത്തേക്ക് താന്‍ പ്രവര്‍ത്തിക്കില്ലെന്നും കെപിഎസി ലളിത പറഞ്ഞു. അക്കാദമിക്ക് രാഷ്ട്രീയമുണ്ടാകില്ല പക്ഷെ മനസില്‍ രാഷ്ട്രീയമുണ്ടാകുമെന്നും കെപിഎസി ലളിത വ്യക്തമാക്കി.
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷമാണ് കെപിഎസി ലളിത സംഗീതനാടക അക്കാദമി ആസ്ഥാനത്തെത്തി ചുമതലയേറ്റത്. ഭരത് മുരളിയുടെയും മുഖേഷിന്റെയും പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച തന്നെയായിരിക്കും തന്റെതെന്ന് കെപിഎസി ലളിത പറഞ്ഞു. അക്കാദമിയുടെ പ്രവര്‍ത്തനങ്ങളെ ജനകീയമാക്കും. എന്നാല്‍ പാര്‍ട്ടി പറയുന്നതിനപ്പുറം പോകില്ലെന്നും കെപിഎസി ലളിത പറഞ്ഞു. കവിയൂര്‍ പൊന്നമ്മ, ഭാഗ്യലക്ഷ്മി, എംജി ശശി, ജയരാജ് വാര്യര്‍ തുടങ്ങി ചലച്ചിത്ര നാടക രംഗങ്ങളിലെ പ്രമുഖരുടെ സാന്നിദ്ധ്യത്തിലാണ് കെപിഎസി ലളിത ചുമതലയേറ്റത്.