യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ സമ്മേളനം നടത്തി
|യൂത്ത് ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.എം ഷാജി എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്തു
മുസ്‌ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ സമ്മേളനം നടത്തി. യൂത്ത് ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.എം ഷാജി എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജ്യാഭിമാനം കാക്കുക, ആത്മാഭിമാനം ഉണര്‍ത്തുക എന്ന പ്രമേയത്തിലായിരുന്നു ജില്ലാ സമ്മേളനം.
മൂന്ന് ദിവസങ്ങളിലായി കാസര്‍കോട് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം , യുവാക്കളുടെ തീരോദാനവും നാടിന്റെ ആശങ്കകളും എന്ന വിഷയത്തില്‍ സെമിനാര്‍, കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ എന്ത് കൊണ്ട് എന്ന വിഷയത്തില്‍ ചര്‍ച്ച എന്നിവ നടന്നു.
യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി പ്രമേയ പ്രഭാഷണം നടത്തി. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുല്‍ റസാഖ് തുടങ്ങിയവര്‍ സംബന്ധിച്ചു. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നു.