ഇങ്ങനെ വിജയിക്കുന്നതിലും ഭേദം തോല്‍ക്കുന്നതായിരുന്നുവെന്ന് എസ്എഫ്ഐയോട് ദീപ നിശാന്ത്
|പക്ഷേ അധികമൊന്നും പൊരുതാതെ ഇങ്ങനെ തോറ്റു കൊടുക്കുന്നതു കാണുമ്പോള്‍ ഒരിത്.. അത്രേയുള്ളൂ.. " കീഴടങ്ങല്‍ മരണവും പോരാട്ടം ജീവിതവുമാണ് " എന്ന വാക്യമൊക്കെ ഉള്ളിലെവിടെയോ പതിഞ്ഞു ....
ലോ കോളജ് വിഷയത്തില്‍ സമരം അവസാനിപ്പിച്ച എസ്എഫ്ഐക്കെതിരെ ശക്തമായി പ്രതികരിച്ച് ദീപ നിശാന്ത്. ലക്ഷ്മി നായരെ അഞ്ച് വര്‍ഷത്തേക്ക് മാറ്റാന്‍ വേണ്ടിയായിരുന്നുവോ ഈ സമരം എന്ന ചോദ്യത്തോടെ ആരംഭിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശം. പക്ഷേ അധികമൊന്നും പൊരുതാതെ ഇങ്ങനെ തോറ്റു കൊടുക്കുന്നതു കാണുമ്പോള്‍ ഒരിത്.. അത്രേയുള്ളൂ.. " കീഴടങ്ങല്‍ മരണവും പോരാട്ടം ജീവിതവുമാണ് " എന്ന വാക്യമൊക്കെ ഉള്ളിലെവിടെയോ പതിഞ്ഞു കിടക്കുന്നതാവാം കാരണം.. ഇങ്ങനെ വിജയിക്കുന്നതിലും ഭേദം തോല്‍ക്കുന്നതായിരുന്നു. എന്ന് വ്യക്തമാക്കിയാണ് പോസ്റ്റ് അവസാനിക്കുന്നത്.
പോസ്റ്റിന്‍റെ പൂര്‍ണ രൂപം
ലക്ഷ്മി നായരെ അഞ്ചു വർഷത്തേക്ക് മാറ്റാൻ വേണ്ടിയായിരുന്നുവോ എസ്.എഫ്.ഐ.യുടെ സമരം? ഒരു പദവിയിൽ നിന്ന് മാറ്റി പകരം മറ്റൊരു പദവി നൽകുന്നതിനു വേണ്ടിയായിരുന്നുവോ ആ സമരം?ദളിത് പീഡനം, ജാത്യധിക്ഷേപം, ഇൻ്റേണൽ മാർക്ക് തിരിമറികൾ, ഭൂമി കൈയേറ്റം എന്നീ പ്രശ്നങ്ങൾക്ക് ഇതു കൊണ്ട് ശാശ്വതമായ പരിഹാരമായോ? കേരള സിണ്ടിക്കേറ്റ് നാലഞ്ചു ദിവസം മുമ്പേ ആവശ്യപ്പെട്ടിരുന്ന ഒരു കാര്യം മാത്രമാണ് ഈ അഞ്ചുവർഷത്തെ വിലക്ക്. അതായിരുന്നില്ല സമരലക്ഷ്യം... അതായിരുന്നു എന്ന് വേണമെങ്കിൽ വാദിക്കാം. വിരോധമില്ല. എന്നാലും സമരം വിജയിച്ചു എന്ന് പറഞ്ഞു കൊണ്ട് ആത്മവിശ്വാസം ഒട്ടുമില്ലാതെ ഇങ്ങനെ നിരന്തരം പോസ്റ്റിട്ടു നിറയ്ക്കുന്നതു കാണുമ്പോൾ കഷ്ടം തോന്നുന്നു. പൊരുതിത്തോൽക്കാം..പക്ഷേ അധികമൊന്നും പൊരുതാതെ ഇങ്ങനെ തോറ്റു കൊടുക്കുന്നതു കാണുമ്പോൾ ഒരിത്.. അത്രേയുള്ളൂ.. " കീഴടങ്ങൽ മരണവും പോരാട്ടം ജീവിതവുമാണ് " എന്ന വാക്യമൊക്കെ ഉള്ളിലെവിടെയോ പതിഞ്ഞു കിടക്കുന്നതാവാം കാരണം.. ഇങ്ങനെ വിജയിക്കുന്നതിലും ഭേദം തോൽക്കുന്നതായിരുന്നു...
ലക്ഷ്മി നായരെ അഞ്ചു വർഷത്തേക്ക് മാറ്റാൻ വേണ്ടിയായിരുന്നുവോ എസ്.എഫ്.ഐ.യുടെ സമരം? ഒരു പദവിയിൽ നിന്ന് മാറ്റി പകരം മറ്റൊരു പ...
Posted by Deepa Nisanth on Tuesday, January 31, 2017