Kerala
കോടതി വിധിയിലെ ചില പരാമര്‍ശങ്ങളെ തുടര്‍‌ന്നാണ് പൂട്ടിയ മദ്യഷാപ്പുകള്‍ തുറന്നതെന്ന് എക്സൈസ് മന്ത്രികോടതി വിധിയിലെ ചില പരാമര്‍ശങ്ങളെ തുടര്‍‌ന്നാണ് പൂട്ടിയ മദ്യഷാപ്പുകള്‍ തുറന്നതെന്ന് എക്സൈസ് മന്ത്രി
Kerala

കോടതി വിധിയിലെ ചില പരാമര്‍ശങ്ങളെ തുടര്‍‌ന്നാണ് പൂട്ടിയ മദ്യഷാപ്പുകള്‍ തുറന്നതെന്ന് എക്സൈസ് മന്ത്രി

Jaisy
|
25 April 2018 11:53 PM GMT

കോടതിയുമായി തര്‍ക്കത്തിനില്ലെന്നും മന്ത്രി പറഞ്ഞു

ഹൈക്കോടതി വിധിയിലെ ചില പരാമര്‍ശങ്ങളെ തുടര്‍‌ന്നാണ് പൂട്ടിയ മദ്യഷാപ്പുകള്‍ തുറന്ന് കൊടുത്തതെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ഇന്നലത്തെ പരാമര്‍ശങ്ങളെ തുടര്‍ന്ന് ഷാപ്പുകള്‍ അടച്ചത്. കോടതിയുമായി തര്‍ക്കത്തിനില്ലെന്നും മന്ത്രി പറഞ്ഞു.

പൂട്ടിയ മദ്യഷോപ്പുകള്‍ തുറക്കാന്‍ കാരണം ഹൈക്കോടതി വിധിയിലെ പരാമര്‍ശങ്ങളാണ് കാരണമായതെന്ന് മന്ത്രി പറഞ്ഞു. കുറ്റിപ്പുറം - കണ്ണൂര്‍ ദേശീയ പാതയിലെ 13 ബിയര്‍ ആന്റ് വൈന്‍ ഷോപ്പുകളും 9 കള്ളുഷാപ്പുകളും 6 ബീവറേജസ് ഔട്ട് ലെറ്റുകളുമാണ് തുറന്നത്. ദേശീയപാത വിഷയത്തില്‍ പൊതുമരാമത്ത് വകുപ്പുമായി തര്‍ക്കമില്ലെന്നും മന്ത്രി അറിയിച്ചു. പാതയോരത്തെ മദ്യഷാപ്പുകള്‍ പൂട്ടണമെന്ന് വിധി നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

Related Tags :
Similar Posts