മതവികാരം മുതലെടുക്കുന്ന തരത്തില്‍ പ്രസംഗിച്ചുവെന്നാരോപിച്ച് കെ സി അബുവിനെതിരെ കേസ്
|ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ആദം മുല്സിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു ഡിസിസി പ്രസിഡന്റ് കെ സി അബുവിന്റെ പ്രസംഗം
ചെറുവണ്ണൂരിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരില്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ സി അബുവിനെതിരെ പോലീസ് കേസെടുത്തു. മതവികാരം മുതലെടുക്കുന്ന തരത്തില്‍ പ്രസംഗിച്ചതിനാണ് നല്ലളം പോലീസ് കേസെടുത്തത്. ബേപ്പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി അഡ്വക്കേറ്റ് പ്രകാശ് ബാബുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ആദം മുല്സിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു ഡിസിസി പ്രസിഡന്റ് കെ സി അബുവിന്റെ പ്രസംഗം. സാമുദായിക ധ്രുവീകരണം ഉണ്ടാക്കുന്ന തരത്തിലാണ് അബു പ്രസംഗിച്ചതെന്നാരോപിച്ച് തൊട്ടു പിന്നാലെ യുവമോര്‍ച്ച രംഗത്തെത്തുകയും ചെയ്തു. ബേപ്പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ അഡ്വക്കേറ്റ് പ്രകാശ് ബാബുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നല്ലളം പോലീസ് കേസെടുത്തത്. മതസ്പര്‍ധയുണ്ടാക്കി മുതലെടുക്കാന്‍ ശ്രമിച്ചു, വര്‍ഗീയ ധ്രുവീകരണം നടത്തുന്ന വിധം പ്രവര്‍ത്തിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ നടത്തിയ പ്രസംഗത്തിനെതിരെ യുവ മോര്‍ച്ച നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന് അബുവിനോട് വിശദീകരണം തേടിയിട്ടുണ്ട്..