Kerala
താമരശ്ശേരി ചുരത്തിന് സമീപം വന്‍തോതില്‍ നിലംനികത്തിതാമരശ്ശേരി ചുരത്തിന് സമീപം വന്‍തോതില്‍ നിലംനികത്തി
Kerala

താമരശ്ശേരി ചുരത്തിന് സമീപം വന്‍തോതില്‍ നിലംനികത്തി

Sithara
|
25 April 2018 4:56 PM GMT

ചുരത്തിലേര്‍പ്പെടുത്തിയ പാര്‍ക്കിങ് നിരോധത്തിന്‍റെ മറവിലാണ് ചതുപ്പുനിലങ്ങളും തണ്ണീര്‍തടങ്ങളും നികത്തിയത്.

വയനാട് താമരശ്ശേരി ചുരത്തിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ സ്വകാര്യ വ്യക്തികള്‍ വന്‍തോതില്‍ നിലം നികത്തി. ചുരത്തിലേര്‍പ്പെടുത്തിയ പാര്‍ക്കിങ് നിരോധത്തിന്‍റെ മറവിലാണ് ചതുപ്പുനിലങ്ങളും തണ്ണീര്‍തടങ്ങളും നികത്തിയത്.

താമരശ്ശേരി ചുരത്തിലെ ലക്കിടിയില്‍ വ്യൂപോയിന്‍റിനോട് ചേര്‍ന്ന പ്രദേശത്താണ് വാഹന പാര്‍ക്കിങിനായി നിലം നികത്തിയത്. അതിലോലവും പരിസ്ഥിതി ദുര്‍ബല പ്രദേശവുമായ ഇവിടെ ഔദ്യോഗികമായ ഒരു അനുമതിയും ഇല്ലാതെയാണ് കുന്നുകളിടിച്ച് നിരത്തി ചതുപ്പു നിലങ്ങളില്‍ മണ്ണിട്ടത്. പൊതുജനം അറിയാതെ രാത്രിസമയങ്ങളിലായിരുന്നു നിലം നികത്തല്‍.

ലക്കിടിയില്‍ 48 ഏക്കറോളം ചതുപ്പു നിലമുണ്ടായിരുന്നു. വേനല്‍ക്കാലത്തും വറ്റാത്ത നിരവധി നീരുറവകളുമുണ്ട് ഇവിടെ. നിയമവിരുദ്ധമായി തരംമാറ്റി. ഇതില്‍ ഭൂരിഭാഗവും പലകാലങ്ങളിലായി നികത്തി, അവശേഷിക്കുന്ന നീരുറവകളെ വഴിതിരിച്ചുവിട്ടും കുന്നുകളെ ഇടിച്ചു നിരത്തിയുമാണ് ഇപ്പോള്‍ സ്വകാര്യ പാര്‍ക്കിങ് ഗ്രൌണ്ട് നിര്‍മിക്കുന്നത്. ഇതിന് ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗത്തിന്റെ മൌനസമ്മതമുണ്ടെന്ന ആരോപണം ശക്തമാണ്.

Similar Posts