ഓഖി: റവന്യൂ വകുപ്പിന് വീഴ്ച പറ്റിയെന്ന് സിപിഐ യോഗത്തില്‍ വിമര്‍ശം
|ഓഖി ചുഴലിക്കാറ്റിന്റെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ റവന്യൂ വകുപ്പിന് വീഴ്ച പറ്റിയെന്ന് സിപിഐ സംസ്ഥാന കൌണ്‍സില്‍ യോഗത്തില്‍ വിമര്‍ശം.
ഓഖി ചുഴലിക്കാറ്റിന്റെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ റവന്യൂ വകുപ്പിന് വീഴ്ച പറ്റിയെന്ന് സിപിഐ സംസ്ഥാന കൌണ്‍സില്‍ യോഗത്തില്‍ വിമര്‍ശം. ദുരന്ത നിവാരണ പ്രവര്‍ത്തനം തൃപ്തികരമായില്ലെന്നും യോഗത്തില്‍ വിലയിരുത്തലുണ്ടായി.
എന്നാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള സംസ്ഥാനത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം പ്രത്യേക പാക്കേജ് പരിഗണിക്കാമെന്ന് പ്രതിപക്ഷ നിവേദക സംഘത്തിന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഓഖി ചുഴലിക്കാറ്റില്‍ നാശനഷ്ടമുണ്ടായ മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്കാന് സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. വിഴിഞ്ഞത്തെ ദുരന്തബാധിത പ്രദേശങ്ങള്‍ കോടിയേരി സന്ദര്‍ശിച്ചു.
അതേമയം ദുരിത ബാധിതര്‍ക്കായി എല്ലാ സഹായങ്ങളും ചെയ്യുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും മോദി പറഞ്ഞു.