മലപ്പുറം ഉപതെരഞ്ഞെടുപ്പ്; ലീഗ് ഒരുക്കം തുടങ്ങി
|മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പികെ കുഞ്ഞാലിക്കുട്ടി തന്നെയാകും മലപ്പുറം ലോക്സഭയിലേക്കുള്ള ലീഗ് സ്ഥാനാര്‍ഥി എന്നാണ് സൂചന
മലപ്പുറം ലോക്സഭ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് മുസ്ലിം ലീഗ് ഒരുക്കം തുടങ്ങി. തെരഞ്ഞെടുപ്പിന് സജ്ജമാക്കാന്‍ മണ്ഡലത്തിലെ പ്രധാന ഭാരവാഹികളുടെ യോഗം മലപ്പുറത്ത് നടന്നു. തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇരുപതിന കര്‍മ പദ്ധതികള്‍ക്ക് യോഗം രൂപം നല്കി.
മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ മുസ്ലിം ലീഗിന്റെ പഞ്ചായത്ത്. മുനിസിപ്പല്‍ , നിയോജക മണ്ഡലം ഭാരവാഹികളാണ് യോഗത്തില്‍ പങ്കെടുത്തത്. പരമാവധി പ്രവര്‍ത്തകരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നതിനാണ് പ്രഥമ പരിഗണന നല്കാന് യോഗം തീരുമാനിച്ചു. യുഡിഎഫ് സംവിധാനം ശക്തിപ്പെടുത്താനും താഴേതട്ടില്‍ കോണ്‍ഗ്രസുമായി പ്രശ്നങ്ങളുള്ള സ്ഥലങ്ങളില്‍ അത് പരിഹരിക്കാനും യോഗം നിര്‍ദേശം നല്കി. മുസ്ലിം ലീഗിലെ ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില പ്രദേശങ്ങളിലുണ്ടായിട്ടുള്ള പടലപ്പിണക്കങ്ങള്‍ക്ക് പരിഹാരം കാണാനും ധാരണയായി.
മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പികെ കുഞ്ഞാലിക്കുട്ടി തന്നെയാകും മലപ്പുറം ലോക്സഭയിലേക്കുള്ള ലീഗ് സ്ഥാനാര്‍ഥി എന്നാണ് സൂചന. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷമേ ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിക്കുകയുള്ളൂ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 1.94 739 വോട്ടുകളായിരുന്നു ഇ അഹമ്മദിന്റെ ഭൂരിപക്ഷം. ഇതിനേക്കാള്‍ കൂടിയ ഭൂരിപക്ഷമാണ് മുസ്ലിം ലീഗ് ഉപതെരഞ്ഞെടുപ്പില്‍ ആഗ്രഹിക്കുന്നത്.