Kerala
ഉമ്മന്‍ചാണ്ടിയുടെ കൊച്ചി മെട്രോ ജനകീയയാത്ര: നാശനഷ്ടത്തെക്കുറിച്ച് മൌനം പാലിച്ച് കെഎംആര്‍എല്‍ഉമ്മന്‍ചാണ്ടിയുടെ കൊച്ചി മെട്രോ ജനകീയയാത്ര: നാശനഷ്ടത്തെക്കുറിച്ച് മൌനം പാലിച്ച് കെഎംആര്‍എല്‍
Kerala

ഉമ്മന്‍ചാണ്ടിയുടെ കൊച്ചി മെട്രോ ജനകീയയാത്ര: നാശനഷ്ടത്തെക്കുറിച്ച് മൌനം പാലിച്ച് കെഎംആര്‍എല്‍

Khasida
|
26 April 2018 10:06 AM GMT

വിവരാവകാശ അപേക്ഷയില്‍ മറുപടി നല്‍കാന്‍ കൊച്ചി മെട്രോ അധികൃതര്‍ തയ്യാറായില്ല.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊച്ചി മെട്രോയില്‍ നടത്തിയ ജനകീയ യാത്രയിലുണ്ടായ നാശനഷ്ടത്തെക്കുറിച്ച് മൌനം പാലിച്ച് കെഎംആര്‍എല്‍. വിവരാവകാശ അപേക്ഷയില്‍ മറുപടി നല്‍കിയില്ല. മറുപടി നല്‍കാത്ത ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സെന്‍ എം പോള്‍ ഉത്തരവിട്ടു.

കഴിഞ്ഞ ജൂണിലാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കൊച്ചി മെട്രോയില്‍ ജനകീയയാത്ര നടത്തിയത്. ചട്ടങ്ങള്‍ക്ക് വിരുദ്ധമായ യാത്രയെത്തുടര്‍ന്ന് കെഎംആര്‍എലിനുണ്ടായ നാശനഷ്ടങ്ങള്‍ പഠിച്ച് മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ മുന്‍‍‍‍ എംഡി ഏലിയാസ് ജോര്‍ജ് ഉത്തരവിട്ടിരുന്നു. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് വിവരാവകാശപ്രവര്‍ത്തകന്‍ അഡ്വ. ഡിബി ബിനു നല്‍കിയ വിവരാവകാശ അപേക്ഷയില്‍ മറുപടി നല്‍കാന്‍ കൊച്ചി മെട്രോ അധികൃതര്‍ തയ്യാറായില്ല.

അപേക്ഷ നിരാകരിച്ച കൊച്ചി മെട്രോ അധികൃതരുടെ നടപടി നിയമവിരുദ്ധമാണെന്ന് വിലയിരുത്തിയ മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സെന്‍ എം പോള്‍ വിലയിരുത്തി. കൊച്ചി മെട്രോ പബ്ലിക് റിലേഷന്‍ ഓഫീസര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും 15 ദിവസത്തിനകം വിവരാവകാശ അപേക്ഷയില്‍ മറുപടി നല്‍കണമെന്നും വിന്‍സന്‍ എം പോള്‍ ഉത്തരവിട്ടു.

Similar Posts