Kerala
ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കുംട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കും
Kerala

ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കും

Subin
|
27 April 2018 3:53 AM GMT

47 ദിവസം നീണ്ട് നിന്ന നിരോധനമാണ് അവസാനിക്കുന്നത്. നാളെ പുലര്‍ച്ചയോടെ സംസ്ഥാനത്തെഹാര്‍ബറുകള്‍ വീണ്ടും സജ്ജീവമാകും.

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കും. 47 ദിവസം നീണ്ട് നിന്ന നിരോധനമാണ് അവസാനിക്കുന്നത്. നാളെ പുലര്‍ച്ചയോടെ സംസ്ഥാനത്തെഹാര്‍ബറുകള്‍ വീണ്ടും സജ്ജീവമാകും.

തീരത്തെ വറുതിയുടെ കാലം അവസാനിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 47 ദിവസത്തെ ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രിയോടെ നീങ്ങും. ബോട്ടുകള്‍ കടലിലേക്ക് പോകാതിരിക്കാന്‍ നീണ്ടകര പാലത്തിന് കുറുകേ ഫിഷറീസ് വകുപ്പ് സ്ഥാപിച്ച ചങ്ങല ഇന്ന് അര്‍ദ്ധരാത്രി തന്നെ നീക്കം ചെയ്യും. നാളെ പുലര്‍ച്ചയോടെ യന്ത്രവല്‍കൃത ബോട്ടുകള്‍ വീണ്ടും കടലിലേക്ക്. ഒന്നരമാസത്തോളം നീണ്ട് നിന്ന നിരോധനത്തിന് ശേഷം ചാകരക്കോള് പ്രതീക്ഷിച്ചാണ് മത്സ്യത്തൊഴിലാളികള്‍.

വരും വര്‍ഷങ്ങളില്‍ കേന്ദ്ര നിയമ പ്രകാരം ട്രോളിംഗ് നിരോധനം 60 ദിവസമാക്കുമെന്നാണ് സംസഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം. ഇത് മത്സ്യത്തൊവിലാളികള്‍ക്ക് ശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

Related Tags :
Similar Posts