Kerala
തെരഞ്ഞെടുപ്പ് സമിതി യോഗം അവസാനിച്ചുതെരഞ്ഞെടുപ്പ് സമിതി യോഗം അവസാനിച്ചു
Kerala

തെരഞ്ഞെടുപ്പ് സമിതി യോഗം അവസാനിച്ചു

admin
|
27 April 2018 3:43 PM GMT

നിലപാടില്‍ ഒരു മാറ്റവുമുണ്ടാകില്ലെന്ന് സുധീരനും ഉമ്മന്‍ചാണ്ടിയും ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് സൂചന. 

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തര്‍ക്കം പരിഹരിക്കാന്‍ ഡല്‍ഹിയില്‍ പല തലത്തില്‍ നടന്ന തിരക്കിട്ട ചര്‍ച്ചകള്‍ ഫലം കണ്ടില്ല. വി എം സുധീരനും ഉമ്മന്‍ ചാണ്ടിയും ഭിന്നത തര്‍ക്കം സ്ക്രീനിങ് കമ്മിറ്റിയിലും തെരഞ്ഞെടുപ്പ് സമിതിയിലും രൂക്ഷമായി തുടര്‍ന്നു. വിട്ടുവീഴ്ചയില്ലെന്ന് ഇരുവരും വ്യക്തമാക്കിയതോടെ കേന്ദ്ര നേതാക്കളുടെ നേതൃത്വത്തില്‍ നടത്തിയ അനൌപചാരിക ചര്‍ച്ചകളും വിഫലമായി. സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ കേരള നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയാണ്..

സ്ക്രീനിങ് കമ്മിറ്റിയില്‍ ഭൂരിഭാഗം സീറ്റുകളിലും ധാരണയായ ശേഷമാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്നത്. കോന്നി, തൃക്കാക്കര, കൊച്ചി തൃപ്പൂണിത്തറ, ഇരിക്കൂര്‍ എന്നീ മണ്ഡലങ്ങള്‍ ഉള്‍പ്പെടെ പത്തോളം സീറ്റുകളിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്.

രാവിലെ വിഎം സുധീരന്‍, ശശി തരൂര്‍, പിസി ചാക്കോ തുടങ്ങിയവരുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തിയിരുന്നു.

മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ അനൌപചാരിക സ്ക്രീനിങ് കമ്മിറ്റി യോഗത്തിലും തര്‍ക്ക പരിഹാര ചര്‍ച്ച നടന്നെങ്കിലും വിജയിച്ചില്ല.

ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് സമിതിക്ക് ശേഷം കേരള നേതാക്കളുമായി മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തുന്നത്. ഇതിലും ധാരണയായില്ലെങ്കില്‍ അന്തിമ തീരുമാനത്തിന് സോണിയാഗാന്ധിയെ ചുമതലപ്പെടുത്തിയേക്കും. അഞ്ച് തര്‍ക്ക മണ്ഡലങ്ങള്‍ക്ക് പുറമെ നിലമ്പൂരില്‍ ആര്യാടന്‍ മുഹമ്മദിന് പകരം ആര് സ്ഥാനാര്‍ഥിയാകണം എന്ന കാര്യവും തെരഞ്ഞെടുപ്പ് സമിതി തീരുമാനിക്കും. മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച ടി എന്‍ പ്രതാപന് സീറ്റ് നല്‍കുന്ന കാര്യവും യോഗം പരിഗണിക്കും. കൊടുങ്ങല്ലൂരിന് പകരം കൈപ്പമംഗലത്ത് ടി എന്‍ പ്രതാപനെ സ്ഥാനാര്‍ഥിയാക്കുമെന്നാണ് സൂചന. സ്ക്രീനിങ് കമ്മിറ്റി ധാരണയാക്കിയ സീറ്റുകളില്‍ യുവാക്കള്‍ക്കും സ്ത്രീകള‍്‍ക്കും പ്രാതിനിധ്യം കുറഞ്ഞതില്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തി ഉണ്ടെന്നാണ് അറിയുന്നത്. ഇവരുടെ പ്രാതിനിധ്യം കൂട്ടുന്ന കാര്യം തെരഞ്ഞെടുപ്പ് സമിതി ചര്‍ച്ച ചെയ്യും. ഇന്ന് തന്നെ സമിതിയിലെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുമെന്നാണ് വിവരം

Similar Posts