ജെയ് ഷാ വിഷത്തില്‍ മറുപടി പറയാതെ ബിജെപി നേതാക്കള്‍
|ജെയ് ഷായുടെ കാര്യം മാത്രമല്ല കേരളത്തിലെ ബിജെപിയുടെ അഴിമതിയുടെ കാര്യം ചോദിച്ചാലും അതില്‍ നിന്നും വിദഗ്ധമായി ഇവര്‍ ഒഴിഞ്ഞുമാറും
കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷയാത്രയ്ക്ക് എത്തുന്ന ബിജെപി ദേശീയ നേതാക്കള്‍ അമിത് ഷായുടെ മകന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് സംസാരിക്കാന്‍ തയ്യാറാകുന്നില്ല. കോട്ടയത്ത് എത്തിയ ദേശീയ വക്താവ് ജിഎല്‍വി നരസിംഹ റാവുവിനോട് മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും ഇക്കാര്യങ്ങളില്‍ നിന്നും റാവു അതിവിദഗ്ധമായി ഒഴിഞ്ഞ്മാറി. സോളാര്‍ അടക്കമുള്ള കേരളത്തിലെ വിഷയങ്ങള്‍ ദേശീയ തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടെയാണ് ജെയ് ഷാ വിഷയത്തില്‍ നിന്നും ബിജെപി നേതാക്കള്‍ ഒഴിഞ്ഞു മാറുന്നത്.
ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ടെത്തി ജനരക്ഷയാത്ര തുടങ്ങിയിട്ടും കാര്യമായ ശ്രദ്ധപിടിച്ച് പറ്റാന്‍ യാത്രയ്ക്ക് സാധിച്ചില്ല. ഇതിനിടെയാണ് സോളാര്‍ വിണ്ടും ജീവന്‍ വെച്ചത്. ഇപ്പോള്‍ യാത്രയില്‍ ഉടനീളം സോളാര്‍ വിഷയവും സിപിഎം അക്രമവുമാണ് പ്രധാന പ്രചരണ വിഷയം. ദേശീയ തലത്തിലേക്കും ഇക്കാര്യങ്ങള്‍ എത്തിക്കാന്‍ കേരളത്തിലെത്തുന്ന ദേശീയ
നേതാക്കള്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ദേശീയ തലത്തില്‍ ബിജെപിക്ക് ഉണ്ടായ നാണക്കേട് ഈ നേതാക്കള്‍ മറച്ച് വെക്കുകയാണ്.
അമിത് ഷായുടെ മകന്‍ ജെയ് ഷായുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് ചോദിച്ചാല്‍ ഇങ്ങനെയൊക്കയാണ് ദേശീയ നേതാക്കളുടെ മറുപടി. ജെയ് ഷായുടെ കാര്യം മാത്രമല്ല കേരളത്തിലെ ബിജെപിയുടെ അഴിമതിയുടെ കാര്യം ചോദിച്ചാലും അതില്‍ നിന്നും വിദഗ്ധമായി ഇവര്‍ ഒഴിഞ്ഞുമാറും. സോളാര്‍ കേസ് ദേശീയ തലത്തിലേക്ക് കൊണ്ടുവരാന്‍ രാഹുല്‍ ഗാന്ധിയുടെ സോളാര്‍ ബന്ധം കൂടി അന്വേഷിക്കണമെന്നാണ് ബിജെപി നേതാക്കളുടെ ഇപ്പോഴത്തെ ആവശ്യം.