Kerala
ടൂറിസം റഗുലേറ്ററി അതോറിറ്റി രൂപീകരിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍ടൂറിസം റഗുലേറ്ററി അതോറിറ്റി രൂപീകരിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍
Kerala

ടൂറിസം റഗുലേറ്ററി അതോറിറ്റി രൂപീകരിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

Jaisy
|
27 April 2018 2:48 PM GMT

വിദേശ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴി വെക്കുന്ന നടപടികളുണ്ടാകുമെന്നും പുതിയ ടൂറിസം നയം വിശദീകരിച്ചുകൊണ്ട് മന്ത്രി അറിയിച്ചു

ടൂറിസം മേഖലയിലെ ആശാസ്യമല്ലാത്ത പ്രവണതകള്‍ നിര്‍ത്തലാക്കാന്‍ റഗുലേറ്ററി അതോറിറ്റി രൂപീകരിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിദേശ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴി വെക്കുന്ന നടപടികളുണ്ടാകുമെന്നും പുതിയ ടൂറിസം നയം വിശദീകരിച്ചുകൊണ്ട് മന്ത്രി അറിയിച്ചു.

കേരളത്തിലെ വിനോദ സഞ്ചാര അനുഭവത്തിന്റെ ഗുണമേന്മക്ക് മുന്‍ഗണന നല്‍കുന്നതാണ് പുതിയ ടൂറിസം നയം. പരിസ്ഥിതിയെ പോറലേല്‍പിക്കാതെ പ്രകൃതിയെ പ്രയോജനപ്പെടുത്തുന്ന ടൂറിസം വികസനം സാധ്യമാക്കും. ടൂറിസം മേഖലയിലെ കള്ളനാണയങ്ങളെ നിയന്ത്രിക്കാനും വകുപ്പിന് കൂടുതല്‍ ഇടപെടല്‍ സാധ്യമാക്കുന്നതിനുമാണ് ടൂറിസം റഗുലേറ്ററി അതോറിറ്റി.

ടൂറിസം മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും. സംസ്ഥാനത്തെക്കുറിച്ച മോശം പ്രചാരണങ്ങളെ ചെറുക്കും. രാജ്യാന്തര പ്രശസ്തിയുള്ള വ്യക്തിയെ ബ്രാന്‍ഡ് അംബാസിഡറാക്കും. കൊച്ചി ബിനാലേക്ക് സമാനമായ അന്താരാഷ്ട്ര വേദികള്‍ സൃഷ്ടിക്കും. അഞ്ചു വര്‍ഷം കൊണ്ട് വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ഇരട്ടിയാക്കാനും ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 50 ശതമാനം വളര്‍ച്ച ഉറപ്പുവരുത്താനും പുതിയ ടൂറിസം നയം ലക്ഷ്യമിടുന്നു.

Similar Posts