Kerala
ശാസ്ത്രമേളയുടെ മുന്നോടിയായി  കുടുംബശ്രീ പ്രവര്‍ത്തകരുടെ കുട്ടമെടയല്‍ മത്സരംശാസ്ത്രമേളയുടെ മുന്നോടിയായി  കുടുംബശ്രീ പ്രവര്‍ത്തകരുടെ കുട്ടമെടയല്‍ മത്സരം
Kerala

ശാസ്ത്രമേളയുടെ മുന്നോടിയായി  കുടുംബശ്രീ പ്രവര്‍ത്തകരുടെ കുട്ടമെടയല്‍ മത്സരം

Subin
|
27 April 2018 12:21 AM GMT

ഒരു മണിക്കൂര്‍ സമയമവുവദിച്ച മത്സരത്തില്‍ അരമണിക്കൂര്‍ മാത്രമെടുത്ത് ആദ്യം കുട്ട മെടഞ്ഞ് തീര്‍ത്ത് മീനാക്ഷി അമ്മ തന്നെ സ്റ്റാറായി.

സംസ്ഥാനസ്‌കൂള്‍ ശാസ്ത്രമേളക്കെത്തുന്നത് 17 വയസ്സ് വരെയുള്ള ശാസ്ത്രപ്രതിഭകളാണ്. അവരെ സ്വീകരിക്കാനുള്ള ഒരുക്കത്തില്‍ പങ്കുചേരുന്നതാകട്ടെ 80 വയസ്സുള്ള മീനാക്ഷി അമ്മയെപോലുള്ളവരും. മേളയുടെ ഭാഗമായി നടത്തിയ കുട്ടമെടയല്‍ മത്സരത്തില്‍ മീനാക്ഷിയമ്മ ഉള്‍പ്പെടെയുള്ള കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കാളികളായി.

ആ പരിചയം വെച്ചാണ് ശാസ്ത്രമേളയുടെ ഭാഗമായി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി നടത്തിയ കുട്ടമെടയല്‍ മത്സരത്തിന് മീനാക്ഷി അമ്മയുമെത്തിയത്. ഒരു മണിക്കൂര്‍ സമയമവുവദിച്ച മത്സരത്തില്‍ അരമണിക്കൂര്‍ മാത്രമെടുത്ത് ആദ്യം കുട്ട മെടഞ്ഞ് തീര്‍ത്ത് മീനാക്ഷി അമ്മ തന്നെ സ്റ്റാറായി.

21 കുടുംബശ്രീപ്രവര്‍ത്തകര്‍ മത്സരത്തില്‍ പങ്കെടുത്തു. വിവിധങ്ങളായ കുട്ടകളും പിറന്നു. പുതുതലമുറക്കും മത്സരം കൗതുകമായി. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചു നടത്തുന്ന മേളയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി ഈ കുട്ടകളാണ് ഉപയോഗിക്കുക.

Related Tags :
Similar Posts