Kerala
സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് പൊന്നുംവില നല്‍കുമെന്ന കളക്ടറുടെ ഉറപ്പനുസരിച്ച് പണം നല്‍കാനാവില്ലെന്ന് ദേശീയ പാത അതോറിറ്റിസ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് പൊന്നുംവില നല്‍കുമെന്ന കളക്ടറുടെ ഉറപ്പനുസരിച്ച് പണം നല്‍കാനാവില്ലെന്ന് ദേശീയ പാത അതോറിറ്റി
Kerala

സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് പൊന്നുംവില നല്‍കുമെന്ന കളക്ടറുടെ ഉറപ്പനുസരിച്ച് പണം നല്‍കാനാവില്ലെന്ന് ദേശീയ പാത അതോറിറ്റി

Jaisy
|
27 April 2018 3:29 PM GMT

കളക്ടര്‍ യുവി ജോസ് മാര്‍ച്ച് രണ്ടാം തീയതി ഭൂവുടമകള്‍ക്ക് എഴുതി നല്‍കിയ ഉറപ്പ് നിയമപരമല്ലെന്നാണ് വാദം

ദേശീയ പാതക്ക് വേണ്ടി സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് പൊന്നുംവില നല്‍കുമെന്ന കോഴിക്കോട് കളക്ടറുടെ ഉറപ്പനുസരിച്ച് പണം നല്‍കാനാവില്ലെന്ന് ദേശീയ പാത അതോറിറ്റി. കളക്ടര്‍ യുവി ജോസ് മാര്‍ച്ച് രണ്ടാം തീയതി ഭൂവുടമകള്‍ക്ക് എഴുതി നല്‍കിയ ഉറപ്പ് നിയമപരമല്ലെന്നാണ് വാദം. അഴിയൂര്‍,ഒഞ്ചിയം വില്ലേജില്‍പെട്ട ഭൂവുടമകള്‍ക്ക് സെന്റൊന്നിന് അഞ്ചര ലക്ഷം മുതല്‍ ആറ് ലക്ഷം രൂപ വരെ നല്‍കുമെന്നായിരുന്നു കളക്ടറുടെ ഉറപ്പ്.

സ്ഥലം ഏറ്റെടുക്കാന്‍ പറ്റാത്ത തരത്തില്‍ ജനങ്ങളുടെ പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് കോഴിക്കോട് ജില്ലാ കളക്ടര്‍ സമരക്കാര്‍ക്ക് ചില ഉറപ്പുകള്‍ നല്‍കിയത്.അഴിയൂര്‍ , ഒഞ്ചിയം വില്ലേജില്‍‌പെട്ട ഭൂമി നഷ്ടപ്പെടുന്നവരോട് ഒരു സെന്റ് കരഭൂമിക്ക് അഞ്ചരലക്ഷം മുതല്‍ ആറ് ലക്ഷം രൂപവരെ നല്‍കുമെന്ന് എഴുതി നല്‍കി.വയലുകള്‍ക്ക് സെന്റൊന്നിന് നാലരലക്ഷം രൂപ വരെ നല്‍കുമെന്നായിരുന്നു ഉറപ്പ് .കാലപ്പഴക്കം പരിഗണിക്കാതെ കെട്ടിടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും വിശ്വസിപ്പിച്ചു. അതിനിടെ സമരസമിതി വിവരവകാശ നിയമപ്രകാരം ദേശീയ പാത അതോറിറ്റിയോട് കളക്ടറുടെ ഉറപ്പിന് നിയമസാധുതയുണ്ടോയെന്ന് ചോദിച്ചു, ഇല്ലായെന്നായിരുന്നു മറുപടി. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് വില സംബന്ധിച്ച ഉറപ്പുകള്‍ നല്‍കിയെതന്നാണ് കളക്ടറുടെ വിശദീകരണം. മറ്റ് പല പ്രദേശങ്ങളിലുള്ളവര്‍ക്കും സമാന ഉറപ്പ് റവന്യൂ അധികൃതര്‍ നല്‍കിയിട്ടുണ്ട്.

Related Tags :
Similar Posts