Kerala
വ്യവസായ വകുപ്പിലെ നിയമങ്ങളെ കുറിച്ച് താന്‍ അറിയേണ്ടതില്ലെന്ന് മുഖ്യമന്ത്രി, ഫയലുകള്‍ മുഖ്യമന്ത്രിയുടെ മുന്നിലേക്ക് പോയതിന് തെളിവുണ്ടെന്ന് സതീശന്‍വ്യവസായ വകുപ്പിലെ നിയമങ്ങളെ കുറിച്ച് താന്‍ അറിയേണ്ടതില്ലെന്ന് മുഖ്യമന്ത്രി, ഫയലുകള്‍ മുഖ്യമന്ത്രിയുടെ മുന്നിലേക്ക് പോയതിന് തെളിവുണ്ടെന്ന് സതീശന്‍
Kerala

വ്യവസായ വകുപ്പിലെ നിയമങ്ങളെ കുറിച്ച് താന്‍ അറിയേണ്ടതില്ലെന്ന് മുഖ്യമന്ത്രി, ഫയലുകള്‍ മുഖ്യമന്ത്രിയുടെ മുന്നിലേക്ക് പോയതിന് തെളിവുണ്ടെന്ന് സതീശന്‍

Alwyn K Jose
|
28 April 2018 5:39 PM GMT

ജയരാജന്‍ നല്ല ചിറ്റപ്പനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ബന്ധു നിയമനത്തിന് ജയരാജന്‍ എഴുതിയ കത്തുകള്‍ ചെന്നിത്തല സഭയുടെ മേശപ്പുറത്ത് വച്ചു.

വ്യവസായ വകുപ്പിലെ നിയമങ്ങളെ കുറിച്ച് താന്‍ അറിയേണ്ടതില്ലെന്ന് മുഖ്യമന്ത്രി. നിയമനങ്ങള്‍ താന്‍ അറിഞ്ഞിട്ടില്ലെന്നും പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിനുള്ള മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍ ബന്ധു നിയമനവുമായി ബന്ധപ്പെട്ട ഫയലുകള്‍ മുഖ്യമ്ത്രിക്ക് മുമ്പി പോയതിന് തെളിവുണ്ടെന്ന് പ്രമേയത്തിന് അനുമതി നേടിയ കോണ്‍ഗ്ര്സ എംഎല്‍എ വി ഡി സതീശന്‍ തിരിച്ചടിച്ചു. വ്യവസായ സെക്രട്ടറി പോള്‍ ആന്റണി ഈ ഫയല്‍ മുഖ്യമന്ത്രി കാണണമെന്ന് നിര്‍ദേശിച്ചിരുന്നു. മുഖ്യമന്ത്രി കണ്ടില്ലെന്ന് പറയുന്നത് സാമാന്യബോധമുള്ളവര്‍ വിശ്വസിക്കില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി.

ജയരാജന്‍ നല്ല ചിറ്റപ്പനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ബന്ധു നിയമനത്തിന് ജയരാജന്‍ എഴുതിയ കത്തുകള്‍ ചെന്നിത്തല സഭയുടെ മേശപ്പുറത്ത് വച്ചു. ലെറ്റര്‍പാഡില്‍ ബന്ധുക്കളെ നിയമിക്കുന്നതാണോ ധാര്‍മ്മികതയെന്നും ഇത് പുറത്തുകൊണ്ടുവന്നതാണോ മാധ്യമങ്ങള്‍ ചെയ്ത തെറ്റെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭവിട്ടിറങ്ങി.

Similar Posts