ഹൈക്കോടതി വിധിക്കെതിരെ ആഞ്ഞടിച്ച് വിഎം സുധീരന്‍
|എന്തായിരുന്നാലും വിധി പുനഃപരിശോധിച്ച് തെറ്റ് തിരുത്താന്‍ തയ്യാറായ കോടതിയുടെ തീരുമാനത്തെ അങ്ങേയറ്റം സ്വാഗതം ചെയ്യുന്നു.
പാതയോര മദ്യശാല സംബന്ധിച്ച കേസിലെ ഹൈക്കോടതി വിധിക്കെതിരെ ആഞ്ഞടിച്ച് വിഎം സുധീരന്‍. ബാറുടമകള്‍ പറയുന്നത് കേട്ട് മാത്രമാണ് ഹൈക്കോടതി വിധി പറഞ്ഞതെന്ന് സുധീരന്‍ ആക്ഷേപിച്ചു. തന്നെ വിമര്‍ശിച്ച കോടതിക്ക് കള്ള സത്യവാങ്മൂലം സമര്‍പ്പിച്ച ബാറുടമകളോട് പരിഭവം ഇല്ലേയെന്നും ഹൈക്കോടതിയോട് ചോദിച്ചിട്ടുണ്ട്.
വിധിക്കെതിരെ കോടതിയെ സമീപിക്കാന്‍ വൈകിയത് എന്ത് കൊണ്ടെന്ന് ഹൈക്കോടതി ചോദിച്ചു'. ഹൈക്കോടതിയില്‍ വരുന്ന കാര്യങ്ങള്‍ മാധ്യമങ്ങളില്‍ വരുന്നത് ദിവസങ്ങള്‍ കഴിഞ്ഞിട്ടാണ്. മെയ് 16നും 19നും ഉണ്ടായ വിധി മാധ്യമങ്ങളില്‍ എത്തിയത് ജൂണ്‍ ആദ്യമാണെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതി വിധിയില്‍ വ്യക്തതയില്ലായ്മ സര്‍ക്കാറും ബാറുടമകളും ദുരുപയോഗം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. എന്തായിരുന്നാലും വിധി പുനഃപരിശോധിച്ച് തെറ്റ് തിരുത്താന്‍ തയ്യാറായ കോടതിയുടെ തീരുമാനത്തെ അങ്ങേയറ്റം സ്വാഗതം ചെയ്യുന്നു. കോടതിയെ കബളിപ്പിച്ച സര്‍ക്കാരിനെതിരെ പറഞ്ഞ കോടതി മദ്യത്തിനെതിരെ ശക്തമായ പോരാട്ടം നടത്തുന്ന തന്നെ വിമര്‍ശിക്കാന്‍ സമയം കണ്ടെത്തിയതില്‍ ദുഃഖമുണ്ടെന്നും സുധീരന്‍ പറഞ്ഞു.