Kerala
മെഡിക്കല്‍ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ നാളെ മുതല്‍മെഡിക്കല്‍ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ നാളെ മുതല്‍
Kerala

മെഡിക്കല്‍ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ നാളെ മുതല്‍

admin
|
28 April 2018 6:36 PM GMT

സംശയം തോന്നുന്നവരെ ദേഹപരിശോധനക്ക് വിധേയമാക്കുന്നതുള്‍പ്പെടെ പരീക്ഷ ക്രമക്കേട് തടയാന്‍ കര്‍ശന വ്യവസ്ഥകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അടുത്ത അധ്യായന വര്‍ഷത്തേക്കുള്ള മെഡിക്കല്‍ എഞ്ചിനീയറിങ് പൊതു പ്രവേശ പരീക്ഷ നാളെ തുടങ്ങും. ഒന്നര ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഇത്തവണ പ്രവേശ പരീക്ഷ എഴുതുന്നത്. സംശയം തോന്നുന്നവരെ ദേഹപരിശോധനക്ക് വിധേയമാക്കുന്നതുള്‍പ്പെടെ പരീക്ഷ ക്രമക്കേട് തടയാന്‍ കര്‍ശന വ്യവസ്ഥകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരീക്ഷക്കാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി എന്‍ട്രന്‍സ് കമ്മീഷണര്‍ അറിയിച്ചു.

14 ജില്ലകളിലായി 347 കേന്ദ്രങ്ങള്‍. പുറമേ ഡല്‍ഹി മുംബൈ ദുബൈ എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങള്‍. 1,23,914 പേര്‍ എഞ്ചിനീയറിങ് പ്രവേശ പരീക്ഷയും 1,26,186 പേര്‍ മെഡിക്കല്‍ പ്രവേശ പരീക്ഷയും എഴുതും. പരീക്ഷ നടത്തിപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി എന്‍ട്രന്‍സ് കമ്മീഷണര്‍ അറിയിച്ചു.

പരീക്ഷക്കാവശ്യമായി സജ്ജീകരണങ്ങളൊരുക്കാന്‍ കെഎസ്ആര്‍ടിസി, കെഎസ്ഇബി, ബിഎസ്എന്‍എല്‍, വാട്ടര്‍ അതോറിറ്റി എന്നിവയുടെ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി. 8000 ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിച്ചു. പരീക്ഷ ക്രമക്കേട് തടയാന്‍ കര്‍ശന വ്യവസ്ഥകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംശയം തോന്നുന്നവരെ ദേഹ പരിശോധനക്ക് വിധേയമാക്കാന്‍ അനുമതിയുണ്ടാകും.

പരീക്ഷ ഹാളിലേക്ക് മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ ഒരു ഇലക്ട്രോണിക് ഉപകരണങ്ങളും കൊണ്ടുവരാന്‍ പാടില്ല. നാളെ തുടങ്ങുന്ന പരീക്ഷ ഈ മാസം 28ന് അവസാനിക്കും. ഭൗതിക ശാസ്ത്രം, രസതന്ത്രം, കണക്ക് എന്നിവക്ക് പ്ലസ്ടുവിന് ലഭിച്ച മാര്‍ക്കും പ്രവേശ പരീക്ഷയുടെ മാര്‍ക്കും ഒരുമിപ്പിച്ചാണ് എഞ്ചിനീയറിങ് റാങ്ക് പട്ടിക തയ്യാറാക്കും. എന്നാല്‍ പ്രവേശ പരീക്ഷ മാത്രം അടിസ്ഥാനമാക്കിയാണ് മെഡിക്കല്‍ റാങ്ക് പട്ടിക തയ്യാറാക്കുക.

Related Tags :
Similar Posts