Kerala
ഗെയില്‍ സമരത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസും; സര്‍ക്കാര്‍ നിലപാട് അനുകൂലമല്ലെങ്കില്‍ പ്രക്ഷോഭംഗെയില്‍ സമരത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസും; സര്‍ക്കാര്‍ നിലപാട് അനുകൂലമല്ലെങ്കില്‍ പ്രക്ഷോഭം
Kerala

ഗെയില്‍ സമരത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസും; സര്‍ക്കാര്‍ നിലപാട് അനുകൂലമല്ലെങ്കില്‍ പ്രക്ഷോഭം

Muhsina
|
28 April 2018 6:47 AM GMT

ഈ മാസം 29ന് നടക്കുന്ന ഗെയില്‍ വിരുദ്ധ കണ്‍വെന്‍ഷനില്‍ താമരശേരി രൂപതാ ബിഷപ്പ് മാര്‍‌ റെമജിയൂസ് ഇഞ്ചനാനിയില്‍ പങ്കെടുക്കും. താമരശേരിയിലാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്.രൂപതക്ക് കീഴിലുളള കത്തോലിക്കാ..

കോഴിക്കോട് ജില്ലയില്‍ നടക്കുന്ന ഗെയില്‍ വിരുദ്ധസമരത്തില്‍ അണി ചേരാന് കത്തോലിക്കാ കോണ്‍ഗ്രസും.ആദ്യ ഘട്ടമെന്ന നിലയില്‍ ഈ മാസം ആവസാനം നടക്കുന്ന ഗെയില്‍ സമരസമിതിയുടെ കണ്‍വെന്‍ഷനില്‍ താമരശേരി രൂപതാ ബിഷപ്പടക്കമുള്ളവര്‍ പങ്കെടുക്കും.ഗെയില്‍ ഇരകളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിലേക്ക് കടക്കാനാണ് കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ തീരുമാനം.

സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെടാത്തതിനെത്തുടര്‍ന്ന് ഗെയില്‍ സമരസമിതി മുക്കത്ത് മൂന്നാം ഘട്ട സമരം ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കത്തോലിക്ക കോണ്‍ഗ്രസ് സമരത്തിന് ഐക്യദാര്‍ഡ്യവുമായി എത്തുന്നത്. ഗെയില്‍ സമരസമിതി നേരത്തെ പിന്തുണയാവശ്യപ്പെട്ട് താമരശേരി രൂപതയെ സമീപിച്ചിരുന്നു.

ഈ മാസം 29ന് നടക്കുന്ന ഗെയില്‍ വിരുദ്ധ കണ്‍വെന്‍ഷനില്‍ താമരശേരി രൂപതാ ബിഷപ്പ് മാര്‍‌ റെമജിയൂസ് ഇഞ്ചനാനിയില്‍ പങ്കെടുക്കും. താമരശേരിയിലാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്.രൂപതക്ക് കീഴിലുളള കത്തോലിക്കാ കോണ്‍ഗ്രസിന്‌റെ പ്രവര്‍ത്തകരോടും കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഇപ്പോള്‍ നടക്കുന്ന സമരത്തിനോട് സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ നേരിട്ട് സമരത്തിനിങ്ങാന്‍ തന്നെയാണ് കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ തീരുമാനം.ആവശ്യമെങ്കില്‍ ഇതിനായി പ്രത്യക യോഗം വിളിച്ചു ചേര്‍ക്കും.

Related Tags :
Similar Posts