Kerala
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ കേസില്ലെന്ന പരാമര്‍ശത്തില്‍ ലോകായുക്തക്ക് അതൃപ്തിമുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ കേസില്ലെന്ന പരാമര്‍ശത്തില്‍ ലോകായുക്തക്ക് അതൃപ്തി
Kerala

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ കേസില്ലെന്ന പരാമര്‍ശത്തില്‍ ലോകായുക്തക്ക് അതൃപ്തി

admin
|
28 April 2018 1:16 PM GMT

താന്‍ ഇന്ത്യയില്‍ പോലും ഇല്ലാത്ത സമയത്താണ് വാര്‍ത്തകള്‍ നല്‍കിയതെന്ന് ജസ്റ്റിസ് പയസ് കുര്യാക്കോസ് തുറന്ന കോടതിയില്‍ പറഞ്ഞു. മുഖ്യമന്ത്രിക്കും,ആരോഗ്യമന്ത്രിക്കും എതിരെയുള്ള കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു ലോകായുക്തയുടെ വിമര്‍ശം.

മുഖ്യമന്ത്രിക്കും,ആരോഗ്യമന്ത്രിക്കും എതിരെയുള്ള കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു ലോകായുക്തയുടെ വിമര്‍ശം.

കേസുകളെചൊല്ലി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള ഫെയ്സ്ബുക്ക് യുദ്ധം തുടരുന്നതിനിടെയായിരുന്നു ഉപലോകായുക്ത നിലപാടറിയിച്ചത്.മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ ഒരു കേസ് പോലും ഇല്ലന്ന് ഉപലോകായുക്ത ജസ്റ്റിസ് കെ.പി ബാലചന്ദ്രന്‍ അറിയിച്ചത് ഏപ്രില്‍ 28നായിരുന്നു.കഴിഞ്ഞ ദിവസം കേസ് കോടതി പരിഗണിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടിക്കെതിരെ 12കേസുണ്ടന്ന ലോകായുക്ത വെബ്സൈറ്റിലെ വിവരം വി.എസ് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.ഈ സാഹചര്യത്തിലാണ് ലോകായുക്തയില്‍ മുഖ്യമന്ത്രിക്കെതിരെ കേസില്ലെന്ന പരാമര്‍ശം നടത്തിയത്. താന്‍ ഇന്ത്യയില്‍ പോലും ഇല്ലാത്ത സമയത്താണന്ന് ജസ്റ്റിസ് പയസ് കുര്യാക്കോസ് വ്യക്തമാക്കിയത്.

ഉപലോകായുക്ത പരാമര്‍ശത്തെ ചൊല്ലി തനിക്കെതിരെ വരുന്ന വിമര്‍ശനങ്ങള്‍ മുജ്ജമ്മ പാപങ്ങള്‍ക്കുള്ള പ്രതിഫലമായി കാണുന്നുവെന്നും പയസ് കുര്യാക്കോസ് തുറന്ന കോടതിയില്‍ പറഞ്ഞു. മുഖ്യമന്ത്രിക്കും,ആരോഗ്യമന്ത്രിക്കും എതിരെയുള്ള കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു ലോകായുക്തയുടെ പരാമര്‍ശം.

Similar Posts