ജിഷ കേസിന്റെ പുരോഗതി വിലയിരുത്താന്‍ ഡിജിപി പെരുമ്പാവൂരില്‍
|അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷം മാധ്യമങ്ങളെ കാണാനും തീരുമാനിച്ചിട്ടുണ്ട്.
ജിഷയുടെ കൊലപാതകത്തിലെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ പുതിയ ഡിജിപി ലോക് നാഥ് ബെഹറ പെരുമ്പാവൂരില്‍. അന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി ജിഷയുടെ വീട് പരിശോധിക്കുന്നു. ആശുപത്രിയില്‍ കഴിയുന്ന അമ്മയേയും സന്ദര്‍ശിക്കും. ഇന്നലെ കൊച്ചിയില്‍ ഡിജിപി മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.
കേരള പോലീസിന് ഏറെ വെല്ലുവിളിയായ ജിഷാ കേസിലെ അന്വേഷണ പുരോഗതി വിലയിരുത്താനാണ് പുതിയ ഡിജിപി ലോക് നാഥ് ബെഹറ കൊച്ചിയില്‍ എത്തിയത്. ഇന്നലെ 7 മണിക്ക് വിമാനമാര്‍ഗ്ഗം കൊച്ചിയില്‍ എത്തിയ ഡിജിപി ആലുവ ഗസ്റ്റ് ഹൌസില്‍ വെച്ച് അന്വേഷണ ചുമതലയുള്ള എഡിജിപി ബി സന്ധ്യ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് അന്വേഷണ സംഘത്തിലെ എല്ലാ ഉദ്യോഗസ്ഥരുമായും പഴയ സംഘത്തിലെ ഉദ്യോഗസ്ഥരുമായും ഡിജിപി കൂടിക്കാഴ്ച നടത്തും. ആശുപത്രിയില്‍ കഴിയുന്ന ജിഷയുടെ അമ്മയെയും സന്ദര്‍ശിക്കും. അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷം മാധ്യമങ്ങളെ കാണാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം സംഭവിച്ച സമയം സംബന്ധിച്ച് ചില പൊരുത്തകേടുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് സംശയവും ഉയരുന്നുണ്ട്. ആന്തരിക അവയവങ്ങള്‍ അഴുകി തുടങ്ങിയ സമയം വെച്ച് നോക്കുബോള്‍ മരണം നടന്ന സമയത്തില്‍ വ്യത്യാസമുണ്ടെന്നാണ് പറയുന്നത്. ഇക്കാര്യങ്ങളിലടക്കം ഡിജിപി വിശദീകരണം നല്കിയേക്കുമെന്നാണ് സൂചന.