മകളുടെ വിവാഹം അറിയിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി തോമസ് ഐസക്
|മക്കളെ അമേരിക്കയില്‍ വളര്‍ത്തുന്നതിന്‍റെ ഇരട്ടത്താപ്പ് സംബന്ധിച്ച ആക്ഷേപവുമായി രംഗപ്രവേശം ചെയ്യാറുള്ള ചില ചങ്ങാതിമാരുണ്ട്. അവരുടെ അറിവിലേയ്ക്കായി......
മകള്‍ സാറയുടെ വിവാഹം അറിയിച്ച് ധനമന്ത്രി ഡോ തോമസ് ഐസകിന്‍റെ വ്യത്യസ്തമായൊരു ഫേസ്ബുക്ക് പോസ്റ്റ്. മകളുടെ പിഎച്ച്ഡി വിഷയം വ്യക്തമാക്കി തമിഴ്നാട്, ഹരിയാന, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ തൊഴില്‍ സുരക്ഷിതത്വവും മക്കളെയെല്ലാം വിദേശത്ത് പഠിപ്പിക്കുന്നു എന്ന ആക്ഷേപമുന്നയിക്കുന്നവര്‍ക്കുള്ള മറുപടിയുമെല്ലാം ധനമന്ത്രിയുടെ പോസ്റ്റിലുണ്ട്. മക്കളെ ക്കുറിച്ച് പറയുമ്പോഴെല്ലാം മക്കളെ അമേരിക്കയില്‍ വളര്‍ത്തുന്നതിന്‍റെ ഇരട്ടത്താപ്പ് സംബന്ധിച്ച ആക്ഷേപവുമായി രംഗപ്രവേശം ചെയ്യാറുള്ള ചില ചങ്ങാതിമാരുണ്ട്. അവരുടെ അറിവിലേയ്ക്കായി പറയട്ടെ, എന്‍റെ വിവാഹ ബന്ധം വേര്‍പ്പെടുത്തിയിട്ട് രണ്ട് പതിറ്റാണ്ടിലേറെയായി. മക്കള്‍ കുട്ടിക്കാലം മുതല്‍ അമ്മയോടൊപ്പം വിദേശത്താണ് വളര്‍ന്നത്. അവരുടെ വിദ്യാഭ്യാസത്തിലും വളര്‍ച്ചയിലും എന്‍റെ പങ്ക് വളരെ ചെറുതാണെന്ന കാര്യം കുറ്റബോധത്തോടെ പറയട്ടെ. - ഐസക് കുറിച്ചു.
രണ്ടോ മൂന്നോ ദിവസം കാന്‍സാസ് സിറ്റിയില്‍ ഐസനോവര്‍ പ്രസിഡന്‍ഷ്യല്‍ ആര്‍ക്കേവ്സില്‍ ആയിരിക്കുമെന്നും 1957-59 കാലത്തെ കേരളത്തെക്കുറി ച്ചുള്ള ചില രേഖകള്‍ പരതാനാണ് ഉദ്ദേശമെന്നും മന്ത്രി വ്യക്തമാക്കുന്നു.
ഒരു പക്ഷേ സുഹൃത്തുക്കള്‍ പലരും അറിഞ്ഞു കാണും. എന്‍റെ മകള്‍ സാറയുടെ വിവാഹ മാണ്. ആഗസ്റ്റ് 12 ന് വെള്ളിയാഴ്ച ന്യുയോര്‍ക്കില...
Publicado por Dr.T.M Thomas Isaac em Terça, 9 de agosto de 2016