തെങ്ങുകയറ്റം തൊഴിലാക്കിയ ഒരു മുന്‍ എഎസ്ഐയെ പരിചയപ്പെടാം
|തൃശൂര്‍, കുറുവലങ്ങാട്, വൈക്കം, ഗാന്ധിനഗര്‍ ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലെ പോലീസ് സേവനത്തിനുശേഷം 2011ലാണ് എ.എസ്.ഐ മോഹന്‍ദാസ് വിരമിക്കുന്നത്
ജോലിയില്‍ നിന്ന് വിരമിച്ച ശേഷം തെങ്ങുകയറ്റം തൊഴിലാക്കിയ ഒരു എഎസ്ഐയെ പരിചയപ്പെടാം. കോട്ടയം കല്ലറ സ്വദേശി ജിഎസ് മോഹന്‍ദാസ്. പോലീസ് ജോലിയേക്കാള്‍ ഏറെ ഇഷ്ടപ്പടുന്നതും തെങ്ങുകയറ്റം തന്നെ.
തൃശൂര്‍, കുറുവലങ്ങാട്, വൈക്കം, ഗാന്ധിനഗര്‍ ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലെ പോലീസ് സേവനത്തിനുശേഷം 2011ലാണ് എ.എസ്.ഐ മോഹന്‍ദാസ് വിരമിക്കുന്നത്. അതിനുശേഷവും ജനങ്ങള്‍ക്ക് ഉപകാരപ്രദമാകും വിധമുള്ള ജീവിതമാര്‍ഗ്ഗം തെരഞ്ഞെടുക്കണമെന്ന് മോഹന്‍ദാസ് സ്വയം തീരുമാനിച്ചു. ആരുടെയും കീഴില്‍ ജോലിചെയ്യാതെയുള്ള വരുമാനം എന്ന ചിന്തയും മോഹന്‍ദാസിനെ തെങ്ങിന്റെത മുകളിലെത്തിച്ചു. സ്വന്തം നാട്ടിലും പറമ്പിലും തേങ്ങയിടാന്‍ ആളെ കിട്ടാതെ വന്നപ്പോള്‍ അതു തന്നെയാകാം തുടര്‍ന്നുള്ള വഴിയെന്നു ചിന്തിച്ച മോഹന്ദാളസ് തെങ്ങുകയറ്റത്തിനുള്ള പരിശീലനം പിന്നീട് നേടി.