Kerala
പൊലീസിനെതിരായ നീക്കങ്ങളില്‍ അന്വേഷണം; സോഷ്യല്‍ മീഡിയ പ്രചാരണങ്ങളും അന്വേഷണ പരിധിയില്‍പൊലീസിനെതിരായ നീക്കങ്ങളില്‍ അന്വേഷണം; സോഷ്യല്‍ മീഡിയ പ്രചാരണങ്ങളും അന്വേഷണ പരിധിയില്‍
Kerala

പൊലീസിനെതിരായ നീക്കങ്ങളില്‍ അന്വേഷണം; സോഷ്യല്‍ മീഡിയ പ്രചാരണങ്ങളും അന്വേഷണ പരിധിയില്‍

Sithara
|
29 April 2018 12:41 PM GMT

പോലീസ് മേധാവി ലോക്നാഥ് ബെഹ്റക്കെതിരെ ബിജെപി ബന്ധം ആരോപിച്ച് നടക്കുന്ന സോഷ്യല്‍ മീഡിയാ പ്രചാരണങ്ങളും അന്വേഷണ പരിധിയില്‍ വരും.

പോലീസ് സേനയെ പൊതുസമൂഹത്തില്‍ ബോധപൂര്‍വ്വം മോശമാക്കാന്‍ എവിടെ നിന്നെങ്കിലും ഇടപെടല്‍ നടക്കുന്നുണ്ടോയെന്ന് ഇന്റലിജന്‍സ് അന്വേഷിക്കുന്നു. ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരം എഡിജിപി ആര്‍ ശ്രീലേഖയുടെ നേതൃത്വത്തിലാണ് അന്വേഷണം. പോലീസ് മേധാവി ലോക്നാഥ് ബെഹ്റക്കെതിരെ ബിജെപി ബന്ധം ആരോപിച്ച് നടക്കുന്ന സോഷ്യല്‍ മീഡിയാ പ്രചാരണങ്ങളും അന്വേഷണ പരിധിയില്‍ വരും.

കമല്‍ സി ചവറക്കും നദീറിനുമെതിരെ പോലീസ് എടുത്ത നടപടികള്‍ക്കെതിരെ പല കോണുകളില്‍ നിന്ന് രൂക്ഷമായ വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയ വഴിയാണ് പൊതുസമൂഹം കൂടുതല്‍ എതിര്‍പ്പും പ്രകടിപ്പിച്ചത്. ഡിജിപി ലോക്നാഥ് ബെഹ്റക്ക് ബിജെപി ബന്ധം ഉണ്ടെന്ന തരത്തിലും പ്രചരണങ്ങള്‍ വന്നു. ഇതെല്ലാം ഏതെങ്കിലും കോണില്‍ നിന്ന് ബോധപൂര്‍വ്വം സൃഷ്ടിച്ചതാണോയെന്ന കാര്യമാണ് ഇന്റലിജന്‍സ് പരിശോധിക്കുക.

ശേഖരിച്ച പ്രാഥമിക വിവരങ്ങള്‍ ഇന്റലിജന്‍സ് മേധാവി ആര്‍ ശ്രീലേഖ ഡിജിപിക്ക് നല്‍കിയിട്ടുണ്ട്.

Related Tags :
Similar Posts