Kerala
പനി തടഞ്ഞുനിര്‍ത്താനാകാതെ കേരളംപനി തടഞ്ഞുനിര്‍ത്താനാകാതെ കേരളം
Kerala

പനി തടഞ്ഞുനിര്‍ത്താനാകാതെ കേരളം

Khasida
|
29 April 2018 7:06 PM GMT

ഇന്നലെ മാത്രം പനി ബാധിച്ച് മരിച്ചത് 9 പേര്‍; ഈ മാസം ഇതുവരെ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 50 കവിഞ്ഞു

പനി പിടിച്ചു കെട്ടാനാകാതെ കേരളം. പനി പടരുന്നതും പനി മൂലമുളള മരണവും സംസ്ഥാനത്ത് നിയന്ത്രണാതീതമായി വര്‍ധിക്കുകയാണ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 9 പേര്‍ പനി മൂലം മരിച്ചു. 6 പേര്‍ മരിച്ച തിരുവനന്തപുരമാണ് മരണനിരക്കില്‍ ഏറ്റവും മുന്നില്‍. ഈ മാസം സംസ്ഥാനത്താകെ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 50 കഴിഞ്ഞു.

സാധാരണ പനി ബാധിച്ച 3 പേരും ഡെങ്കിപ്പനി ബാധിച്ച് മരിച്ച 4 പേരും ഉള്‍പ്പെടെ 9 പേരാണ് ഇന്നലെ മാത്രം സംസ്ഥാനത്ത് മരിച്ചത്. തിരുവനന്തപുരത്ത് 3 വയസുകാരന്‍ ഉള്‍പ്പെട 6 പേരാണ് ഇന്നലെ മരണപ്പെട്ടത്. ഇതോടെ ഈ മാസം ആകെ മരിച്ചവരെട ആകെ എണ്ണം 50 കഴിഞ്ഞിട്ടുണ്ട്. 22 പേരുടെ ജീവനെടുത്ത ഡെങ്കി തന്നെയാണ് ഏറ്റവും അപകടകാരി. എച്ച് 1 എന്‍ 1 ഉം എലിപ്പനിയുമെല്ലാം മരണകാരണമായി മാറുന്നുണ്ട്.

ഈ വര്‍ഷം ഇതുവരെ 157 പേര്‍ വിവിധ പനി ബാധിച്ച് മരിച്ചെന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണക്ക്. എച്ച് 1 എന്‍ 1 ആണ് കൂടുതല്‍ ജീവന്‍ കവര്‍ന്നത്. 54 പേര്‍. കൊതുകിന്‍റെ പ്രജനനം ഒഴിവാക്കാനും മാലിന്യ സംസ്കരണവുമാണ് പ്രതിരോധപ്രവര്‍ത്തനമായി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഏറ്റവും കൂടുതല്‍ പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരത്ത് 8 പഞ്ചായത്തുകളും തിരുവനന്തപുരം കോര്‍പ്പറേഷനും കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍. സംസ്ഥാനത്ത് പനിക്ക് ചികിസ്ത തേടിയവരുടെ എണ്ണം 2 ലക്ഷം കവിഞ്ഞു.

Related Tags :
Similar Posts